നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്തത് 'ദൃശ്യം' മോഡലില്‍

യുവനടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷയെയും പൊലീസ് ചോദ്യം ചെയ്തത് ദൃശ്യം മോഡലിലെന്ന് സൂചന. ഇരുവരെയും വെവ്വേറെ മുറികളിലിരുത്തി നേരത്തെ തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ പേരു പറയാതിരിക്കാന്‍ ഒന്നരക്കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട്, കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണു ഫോണില്‍ ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് താന്‍ കൊടുത്ത ബ്ലാക്ക്‌മെയില്‍ കേസിലെ മൊഴി നല്‍കാനാണ് പൊലീസ് ക്ലബ്ബില്‍ പോകുന്നതെന്നാണ് വഴിമദ്ധ്യേ മാദ്ധ്യമ പ്രവര്‍ത്തകരോട് ദിലീപ് അവകാശപ്പെട്ടത്.
എന്നാല്‍, ക്‌ളബ്ബിലെത്തിയ ദിലീപിനോട് നടി ആക്രമിക്കപ്പെട്ടതിന്റെ ഗൂഢാലോചന കേസിലെ വിവരങ്ങളാണ് പ്രധാനമായും അറിയേണ്ടതെന്ന് പൊലീസ് വ്യക്തമാക്കുകയായിരുന്നു. എതിര്‍പ്പ് പ്രകടിപ്പിക്കാതെ തന്നെ ദിലീപ് അന്വേഷണ സംഘത്തോട് സഹകരിച്ചു. നാദിര്‍ഷായോടും ഇതു സംബന്ധിച്ച വിവരങ്ങളും തേടി. ചോദ്യം ചെയ്യലിന് ശേഷം പുറത്ത് വന്ന ഇരുവരും മാദ്ധ്യമ പ്രവര്‍ത്തകരോട് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പടുത്താന്‍ തയ്യാറായില്ല. സിനിമയെ വെല്ലുന്ന സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് ദിലീപും നാദിര്‍ഷയും ആലുവയിലെ പൊലീസ് ക്ലബ്ബിലെത്തിയത്.
ദിലീപ് മൊഴി നല്‍കാന്‍ എത്തുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നത് ഉച്ചയ്ക്ക് 12 മണിയോടെയാണ്. അല്‍പസമയത്തിനകം പൊലീസ് ക്ലബ്ബിലേക്ക് ചുവന്ന നിറത്തിലുള്ള ഫോക്‌സ് വാഗണ്‍ പോളോ കാറില്‍ നാദിര്‍ഷയെത്തി. പിന്നാലെ കറുത്ത നിറത്തിലുള്ള മറ്റൊരു ഫോക്‌സ് വാഗണ്‍ പോളോ കാറില്‍ ദിലീപുമെത്തി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ പേരു പറയാതിരിക്കാന്‍ ഒന്നരക്കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട്, കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണു ഫോണില്‍ ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് താന്‍ കൊടുത്ത ബ്ലാക്ക്‌മെയില്‍ കേസിലെ മൊഴി നല്‍കാനാണ് പൊലീസ് ക്ലബ്ബില്‍ പോകുന്നതെന്നാണ് വഴിമദ്ധ്യേ മാദ്ധ്യമ പ്രവര്‍ത്തകരോട് ദിലീപ് അവകാശപ്പെട്ടത്.
12.20ഓടെ ആലുവ പൊലീസ് ക്ലബ്ബിലെത്തിയ ഇരുവരെയും മണിക്കൂറുകളോളമാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. നേരത്തെ പറഞ്ഞ് പഠിച്ച മൊഴിയാണോ ഇവര്‍ പറയുന്നതെന്ന് പരിശോധിക്കാന്‍ 'ദൃശ്യം മോഡല്‍' ചോദ്യം ചെയ്യലാണ് നടത്തിയതെന്നും വിവരമുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ദൃശ്യം' എന്ന മലയാളം സിനിമയില്‍ കഥാപാത്രങ്ങളെ ഇത്തരത്തില്‍ വ്യത്യസ്ത മുറികളിരുത്തി ചോദ്യം ചെയ്യുന്ന രംഗമുണ്ട്. മൊഴികളില്‍ വൈരുദ്ധ്യമുണ്ടോയെന്ന് പരിശോധിക്കാണ് ഇത്തരത്തില്‍ ചോദ്യം ചെയ്യുന്നത്. ഇതു പോലെ ശാസ്ത്രീയ രീതിയിലാണ് ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്തതെന്നാണ് വിവരം. തന്നെ ചില സിനിമകളില്‍നിന്ന് ഒഴിവാക്കിയതില്‍ പിന്നില്‍ നടന്‍ ദിലീപിന് പങ്കുണ്ടായിരുന്നതായി ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇക്കാര്യവും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.
https://www.facebook.com/Malayalivartha
























