രേഖകള്‍ ശരിയാക്കി തരണമെന്നാവശ്യപ്പെട്ട് താലൂക്ക് ഓഫീസില്‍ യുവാവിന്റെ ആത്മഹത്യാ ഭീഷണി

രേഖകള്‍ ശരിയാക്കി തരണമെന്നാവശ്യപ്പെട്ടു കാസര്‍ഗോഡ് താലൂക്ക് ഓഫീസില്‍ യുവാവ് ആത്മഹത്യാഭീഷണി മുഴക്കി. ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ ഇസ്മായീല്‍ (35) ആണ് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞത്.
ഒരു ഏക്കര്‍ സ്ഥലത്തിന് പട്ടയം ലഭിച്ചിരുന്നതായും ഈ സ്ഥലത്തിന്റെ രേഖകള്‍ ശരിയാക്കി തരണമെന്നാവശ്യപ്പെട്ടാണ് ഇസ്മായീല്‍ താലൂക്ക് ഓഫീസില്‍ എത്തിയത്.
അഞ്ചു മണിക്ക് മുമ്പ് രേഖ ശരിയാക്കി തന്നില്ലെങ്കില്‍ താലൂക്ക് ഓഫീസില്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഭീഷണി മുഴക്കിയത്. അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ടൗണ്‍ എസ്.ഐ. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി യുവാവിനെ പിടികൂടി.
പോലീസ് സ്‌റ്റേഷനിലെത്തിച്ച ഇസ്മായീലിനെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്നു ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























