ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ ആക്രമണത്തിന് ഇരയായ നടിയെ വിമര്‍ശിച്ച് സജി നന്ത്യാട്ട്

നടി പീഡനത്തിന് ഇരയായ സംഭവത്തില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയ നിമിഷം മുതല്‍ മാധ്യമ കണ്ണുകള്‍ ദിലീപിന്റെ പുറകെയായിരുന്നു. ചാനല്‍ ചര്‍ച്ചകള്‍ തകര്‍ക്കുമ്പോള്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട് സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ ആക്രമണത്തിന് ഇരയായ നടിയെ രൂക്ഷമായി വിമര്‍ശിച്ച് ഫിലിം ചേമ്പര്‍ പ്രതിനിധിയും നിര്‍മ്മാതാവുമായ സജി നന്ത്യാട്ട് രംഗത്തെത്തി.
നടി നേരിട്ടത് കേവലം രണ്ടര മണിക്കൂര്‍ മാത്രം നേരത്തെ പീഡനം, ദിലീപ് നേരിട്ടത് നീണ്ട 4 മാസത്തെ പീഡനമെന്നായിരുന്നു അധിക്ഷേപ വാക്കുകള്‍. സജി നന്ത്യാട്ട് വാക്കുകള്‍ പൂര്‍ത്തിയാക്കും മുമ്പ് അധമ ഭാഷണമെന്ന് പറഞ്ഞ് അവതാരകന്‍ വിനു വി ജോണ്‍ ഇടപെട്ടു. ഫേസ്ബുക്കില്‍ നടിയെ അധിക്ഷേപിക്കുന്ന വിധത്തില്‍ പോസ്റ്റിട്ട സലിംകുമാര്‍ കടുത്ത വിമര്‍ശനംനേരിട്ട് ഒടുവില്‍ മാപ്പ് പറഞ്ഞ് തലയൂരുകയായിരുന്നു.
ഇതിന് ശേഷം അമ്മ പ്രസിഡന്റ് ഇന്നസെന്റും നടിയെ അധിക്ഷേപിക്കുന്ന വിധത്തിലാണ് സംസാരിച്ചത്. ഏറ്റവും ഒടുവില്‍ ഇന്നലെ ഏഷ്യാനെറ്റിന്റെ ചാനല്‍ ചര്‍ച്ചയില്‍ അധിക്ഷേപ വാക്കുകള്‍ കൊണ്ട് നടിയെ സജി നന്ത്യാട്ട് അപമാനിക്കുകയായിരുന്നു. സജി നന്ത്യാട്ടിനെ സംഭാഷണം തുടരാന്‍ അനുവദിക്കാതെ അധമം എന്ന് അവതാരകന്‍ വിനു ഇടപെടുകയായിരുന്നു.
https://www.facebook.com/Malayalivartha
























