Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാര്‍ സിനിമക്കകത്തു തന്നെ എന്ന വെളിപ്പെടുത്തലുമായി ജി.സുധാകരന്‍ രംഗത്ത്...

09 JULY 2017 01:49 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാര്‍ സിനിമക്കകത്തു തന്നെ എന്ന വെളിപ്പെടുത്തലുമായി ജി.സുധാകരന്‍ രംഗത്ത്. കഴിഞ്ഞ ദിവസം മെയ്‌സികുട്ടിഅമ്മയുടെ പ്രതികരണത്തിന് ശേഷം സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാകുന്ന രണ്ടാമത്തെ പ്രതികരണമാണ് ജി. സുധാകരന്റെത്. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെയും സഹതടവുകാരുടെയും ചോദ്യം ചെയ്യല്‍ തുടരെയാണ് ജി.സുധാകരന്റെ ഇത്തരമൊരു പരാമര്‍ശം ഉയര്‍ന്നു വന്നിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തിലെ ഏറ്റവും വലിയ ഗ്രൂപ്പ് സിനിമയ്ക്കകത്ത് തന്നെയാണെന്നും. കേസില്‍ പോലീസുകാര്‍ തെറ്റുകാരല്ലെന്നും അദ്ദേഹം തുറന്നടിച്ചു. 

എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയ സിനിമാപ്രവര്‍ത്തകനെപ്പറ്റി അന്വേഷണ സംഘത്തിനു വ്യക്തമായ സൂചനകള്‍ ലഭിച്ചതായാണ് വിവരം. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം മാത്രം ആയിരിക്കും അറസ്റ്റ് ഉണ്ടാകുക. കേസുമായി ബന്ധപ്പെട്ട ചിലരെ രഹസ്യകേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു.

ഇങ്ങനെ വിട്ടയയ്ക്കുന്നവരെ പിന്തുടര്‍ന്ന് മാധ്യമങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിക്കാതിരിക്കാനായിരുന്നു രഹസ്യമായി തെളിവെടുപ്പ് നടത്തിയതും. നേരത്തേ ആക്രമണത്തിന് ഇരയാകുമ്പോള്‍ നടി അഭിനയിച്ച സിനിമയിലെ പ്രമുഖരെക്കുറിച്ച് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷിച്ചില്ല. അന്നു നടി സിനിമാ സെറ്റില്‍ തര്‍ക്കങ്ങള്‍ ഉണ്ടാക്കിയിരുന്നോ എന്നതു സംബന്ധിച്ചും അന്വേഷണം നടത്തിയിരുന്നു. പള്‍സര്‍ സുനിയെ സെറ്റിലേക്കെത്തിച്ചത് എന്തിനാണെന്ന വിവരവും പോലീസ് പരിശോധിക്കുന്നുണ്ടായിരുന്നു...

കഴിഞ്ഞകുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന ഐ.ജി: ദിനേശ് കശ്യപിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ രഹസ്യമായി ചോദ്യംചെയ്യുന്നതു സംബന്ധിച്ചു ധാരണയായിരുന്നു. ചോദ്യംചെയ്യലിനു വിളിപ്പിക്കുന്നവരെ പ്രതിയാക്കുന്ന തരത്തില്‍ വാര്‍ത്ത വരുന്നുണ്ടെന്നതും അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

നടന്‍ ദിലീപ്, ഭാര്യയും നടിയുമായ കാവ്യാ മാധവന്‍, സംവിധായകന്‍ നാദിര്‍ഷാ എന്നിവര്‍ നല്‍കിയ മൊഴികളുമായി ബന്ധപ്പെട്ടവരെ ഇത്തരത്തില്‍ ചോദ്യം ചെയ്തതായാണ് വിവരം. സിനിമാരംഗത്തുള്ള ചില പ്രമുഖരുടെ വീടുകളിലെത്തിയും സംഘം ചോദ്യംചെയ്തു. കാവ്യയുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരെയും ഇത്തരത്തില്‍ ചോദ്യം ചെയ്തതായി സൂചനയുണ്ട്. നടി മഞ്ജു വാര്യരെ ഫഌറ്റിലെത്തി ചോദ്യം ചെയ്തതായും സൂചനയുണ്ട്. ഇതു സംബന്ധിച്ച് പോലീസ് സ്ഥിരീകരണമില്ല.


ഇതിനിടെ, ആരോപണവിധേയനായ ദിലീപുമായി അടുത്തബന്ധമുള്ള കൂടുതല്‍പ്പേരില്‍നിന്നു മൊഴിയെടുത്തിരുന്നു. കണ്ണൂര്‍ സ്വദേശിയായ തിയറ്റര്‍ ഉടമ അടക്കമുള്ളവരെയാണ് ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തത്. നടിയെ ആക്രമിച്ചതിനു പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് താല്‍പ്പര്യങ്ങളുണ്ടോ എന്നറിയാനാണു ദിലീപിന്റെ ബിസിനസ് പങ്കാളികളില്‍നിന്നു മൊഴിയെടുത്തത്.

നടിയും ദിലീപും തമ്മില്‍ സ്ഥലമിടപാട് സംബന്ധിച്ച തര്‍ക്കങ്ങളുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. റിയല്‍ എസ്‌റ്റേറ്റ് പങ്കാളികളെ പല സമയത്താണു വിളിച്ചുവരുത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. വെള്ളിയാഴ്ചയും ചില ബിസിനസ് പങ്കാളികളെയും സുഹൃത്തുക്കളെയും ചോദ്യംചെയ്തിരുന്നു. ആലുവ, നെടുമ്പാശേരി മേഖലകളില്‍ ദിലീപ് വ്യാപകമായി റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ നടത്തിയതായി നേരത്തേ മൊഴി ലഭിച്ചു. ഇതില്‍ പലതും ബിനാമി ഇടപാടുകളായിരുന്നു. 

ഇന്ന് അന്വേഷണ സംഘത്തിന്റെ യോഗം ആലുവ പോലീസ് ക്ലബ്ബില്‍ നടക്കും. ശേഷം ഒരു നിര്‍ണ്ണായക തീരുമാനം ഉണ്ടായേക്കാം എന്നാണ് ഇപ്പോള്‍ പുറത്തവരുന്ന റിപ്പോര്‍ട്ടുകള്‍...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (18 minutes ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (28 minutes ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (46 minutes ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (1 hour ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (1 hour ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (1 hour ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (1 hour ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (2 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (2 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (5 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (6 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (6 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (6 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (7 hours ago)

Malayali Vartha Recommends