അമ്മയ്ക്ക് കിട്ടിയ കരണത്തടി ദിലിപിന്റെ അറസ്റ്റ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത താരസംഘടനയായ 'അമ്മ'യ്ക്ക് കിട്ടിയ കരണത്തടിയാണ്. നടിയെ ആക്രമിച്ച കേസിനു പിന്നാലെ നടന്ന അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗിലും പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലും ദിലീപിനെ പിന്തുണയ്ക്കുകയും മാദ്ധ്യമപ്രവര്‍ത്തരെ അവഹേളിക്കുകയും ചെ യ്തിരുന്നു. ജനറല്‍ ബോഡിയില്‍ താരങ്ങള്‍ രോക്ഷാകുലരായതും നടിയുടെ കാര്യം ചര്‍ച്ച ചെയ്യാതിരുന്നതുമെല്ലാം വ്യാപക വിമര്‍ശനമാണ് നേരിട്ടത്.
അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ആര്‍ക്കും സംശയം ഉണ്ടായിരുന്നില്ലെന്ന സംഘടനയുടെ വാദം തെറ്റായിരുന്നു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് 'വിമെന്‍ ഇന്‍ കളക്ടീവ് സിനിമ'യിലെ അംഗമായ രമ്യാ നമ്ബീശന്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന സംഭവവികാസങ്ങളില്‍ നടിമാര്‍ക്ക് ആശങ്കയുണ്ടെന്ന് പറഞ്ഞ രമ്യ തുടര്‍ന്ന് ദിലീപിനെ പൊലീസ് ചോദ്യം ചെയ്യുന്ന കാര്യം ഉന്നയിക്കുന്നതിനു മുമ്ബ് അത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ ഇന്നസെന്റ് എണീറ്റു മറുപടി പറയുകയായിരുന്നുവത്രേ. കേസ് പൊലീസ് അന്വേഷിച്ചോളുമെന്നും ഡി.ജി.പിയോടും മറ്റും സംസാരിച്ചിട്ടുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു. കൂടുതലൊന്നും പറയാന്‍ രമ്യയെ ഇന്നസെന്റ് അനുവദിച്ചില്ല.
എന്നാല്‍ അമ്മയുടെ യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ആരും സംസാരിച്ചില്ലെന്നായിരുന്നു സംഘടനാ നേതൃത്വം വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഈ വിഷയം അവതരിപ്പിച്ച മാദ്ധ്യമപ്രവര്‍ത്തകരോട് രൂക്ഷമായ ഭാഷയിലായിരുന്നു താരങ്ങള്‍ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha

























