പിണറായി പോലീസ് കലക്കി....ഏത് സൂപ്പര്‍ താരത്തിന് മേലെയും പിണറായിയുടെ കര്‍ക്കശ നിലപാട്

കൊച്ചിയില്‍ നടിആക്രമിച്ച സംഭവത്തില്‍ നടന്‍ ദീലിപിന്റെ അറസ്റ്റ് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പിണറായിയുടെ പോലീസ് ഏത് സൂപ്പര്‍ താരമായാലും തെറ്റുചെയ്താല്‍ നടപടിയുണ്ടാകുമെന്ന് തെളിയിച്ചിരിക്കുകയാണ്. ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനും മുഖം നോക്കാതെ നടപടി സ്വീകരിക്കാനും ഐജി ദിനേന്ദ്ര കാശ്യപിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കരുത്ത് പകര്‍ന്നത് പിണറായിയാണ് മുഖ്യമന്ത്രി എന്നതാണെന്നത് കൊണ്ട് മാത്രമായിരുന്നു.
അന്വേഷണത്തില്‍ ഒരു ഇടപെടലും അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ കര്‍ക്കശ നിലപാടാണ് താരാരാധകരായ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും പുറകോട്ടടുപ്പിച്ചത്. ഇത്തരമൊരു അറസ്റ്റ് 'സീന്‍' സിനിമാരംഗത്തുള്ളവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നടനെ പ്രതിസ്ഥാനത്ത് നിര്‍ത്തി വാര്‍ത്തകള്‍ പ്രചരിച്ചപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു കാര്യം മാത്രമാണ് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. 'തെളിവുണ്ടെങ്കില്‍ എന്ത് നടപടിയും സ്വീകരിക്കാം. ആരും തടയില്ല, പക്ഷേ തെളിവു കണ്ടെത്തിയിരിക്കണം 'കുറ്റവാളികള്‍ ആരായാലും വലക്കുള്ളില്‍ നിന്നും രക്ഷപ്പെട്ടില്ലെന്ന് പിന്നീട് മുഖ്യമന്ത്രി പിണറായി തന്നെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമെല്ലാം ആരാധനയോടെ കാണുന്ന സിനിമാ താരങ്ങള്‍ ദിലീപിന്റെ അറസ്‌റ്റോടെ പൊലീസിന്റെ നിഴല്‍ കണ്ടാല്‍ പേടിക്കുന്ന അവസ്ഥയിലാണ്. പല താരങ്ങളുടെ ബിനാമി ക്വട്ടേഷന്‍ ഇടപാടുകള്‍ തുടങ്ങി മയക്കു മരുന്ന് കഞ്ചാവ് ഇടപാടുകള്‍ വരെ ഇപ്പോള്‍ പൊലീസ് അന്വേഷിച്ച്‌കൊണ്ടിരിക്കുകയാണ്. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ ഇനി ഷൂട്ടിങ്ങ് സ്ഥലത്ത് അടക്കം പൊലീസ് റെയ്ഡ് ഉണ്ടാവുമെന്ന ഭീതിയിലാണ് ഒരു വിഭാഗം സിനിമാപ്രവര്‍ത്തകര്‍. പൊലീസിന് വിവരങ്ങള്‍ കളക്ട് ചെയ്ത് കൊടുക്കാന്‍ വനിതാ സിനിമാ പ്രവര്‍ത്തകരുടെ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് സംഘടന ഉണ്ട് എന്നതും 'കുത്തക' സിനിമാക്കാരുടെ ഉറക്കം കെടുത്തുന്നതാണ്.
https://www.facebook.com/Malayalivartha

























