ഒന്നും പറയാതെ നടിയുടെ കുടുംബം...

കൊച്ചിയില്‍ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ ഒന്നും പ്രതികരിക്കാതെ നടിയുടെ കുടുംബം. മലയാള സിനിമയേയും പ്രേക്ഷകരേയും ഏറെക്കാലം വീര്‍പ്പുമുട്ടിച്ച കേസായിരുന്നു ഇത്. കേസില്‍ ദിലീപിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചതിന് ശേഷമായിരുന്നു പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എന്നാല്‍ ദിലീപിന്റെ അറിസ്റ്റിനേക്കുറിച്ച് പ്രതികരിക്കാന്‍ ആക്രമണത്തിന് ഇരയായ നടിയുടെ കുടുംബം പ്രതികരിക്കാന്‍ തായാറായിട്ടില്ല. നടിയുടെ മൊഴിയെടുത്തപ്പോള്‍ ദിലീപുമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ നടി തുറന്ന് പറഞ്ഞിരുന്നെങ്കിലും പിന്നില്‍ ദിലീപാണോ എന്ന് അറിയില്ലെന്നായിരുന്നു പറഞ്ഞിരുന്നത്.
പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളാണ് കേസില്‍ നിര്‍ണായകമായത്. ദിലീപിന് ഗൂഢാലോചനയില്‍ പങ്കുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. രാവിലെ മുതല്‍ പോലീസ് ദിലീപിനെ രഹസ്യമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























