എല്ലാം പൊളിച്ച് പോലീസ്... സംസ്ഥാനത്തിന് പുറത്തുവച്ചും ആക്രമിക്കാന്‍ പല തവണ ശ്രമിച്ചു

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രമുഖ നടന്‍ ദിലീപിനെ അന്വേഷണസംഘം അറസ്റ്റുചെയ്തത് വിദഗ്ധമായി. പള്‍സര്‍ സുനിയെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ നിര്‍ണായക വിവരങ്ങള്‍ ഗൂഢാലോചനക്കാര്യത്തില്‍ ലഭിച്ചതോടെയാണ് ഇപ്പോള്‍ ദിലീപിനെ അറസ്റ്റുചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത്
എറണാകുളത്തെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ച് ആക്രമണമവുമായി ബന്ധപ്പെട്ട് ഒരു ഫോണ്‍ സന്ദേശം പോയിയെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്ന വിവരം. ഇന്നു രാവിലെ ചോദ്യംചെയ്യാനായി ദിലീപിനെ വീണ്ടും കസ്റ്റഡിയിലെടുക്കുകയും തെളിവുകള്‍ ഉറപ്പുവരുത്തിയ ശേഷം ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
2013ലാണ് ഈ ആക്രമണത്തിന്റെ ഗൂഢാലോചന നടന്നതെന്നും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുവച്ച് നടിയെ ആക്രമിക്കാന്‍ മുമ്പൊരു അവസരത്തിലും ശ്രമം നടന്നതായും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇതിനായി പള്‍സര്‍ സുനിയെ തന്നെയാണ് നിയോഗിച്ചതെന്നും അന്വേഷണസംഘം സൂചനകള്‍ പുറത്തുവിടുന്നുണ്ട്.
നേരത്തേ നാദിര്‍ഷായേയും ദിലീപിനേയും ഈ കേസുമായി ബന്ധപ്പെട്ട് പന്ത്രണ്ട് മണിക്കൂറിലേറെ ചോദ്യംചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം പള്‍സര്‍ സുനിയെ ഒരുവട്ടം കൂടി ചോദ്യംചെയ്ത് കാര്യങ്ങള്‍ ഉറപ്പുവരുത്തി ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അറസ്റ്റ് ചെയ്ത ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചു. ഇന്ന് രാവിലെയാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനായി ദിലീപിനെ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് നടന്ന ചോദ്യംചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുകയുമായിരുന്നു. രഹസ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. 2013 മുതല്‍ ഈ കേസിനാസ്പദമായ സംഭവങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് പൊലീസ് വ്യക്താക്കുന്നത്.
നേരത്തെ പറഞ്ഞ് കേട്ടതു പോലെ റിയല്‍ എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ അല്ല മറിച്ച് വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. ദിലീപിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചു. പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലാണ് നിര്‍ണായകമായത്. ദേശീയതലത്തില്‍ത്തന്നെ കോളിളക്കമുണ്ടാക്കിയ സംഭവത്തില്‍, നാലര മാസം പിന്നിടുമ്പോഴാണ് ദിലീപിന്റെ അറസ്റ്റ്. സംഭവം പുറത്തറിഞ്ഞതു മുതല്‍ സംശയത്തിന്റെ നിഴലിലായിരുന്ന ദിലീപ്, സംഭവത്തില്‍ തനിക്കു പങ്കില്ലെന്ന നിലപാടിലായിരുന്നു.
കേസുമായി ബന്ധപ്പെട്ട് മാസങ്ങള്‍ നീണ്ടുനിന്ന കോലാഹലങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ്. െഎജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന് എഡിജിപി ബി.സന്ധ്യയാണ് മേല്‍നോട്ടം വഹിച്ചത്. ഇടക്കാലത്ത് അന്വേഷണം മന്ദഗതിയിലായെങ്കിലും, വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ രൂപം കൊടുത്ത 'വിമന്‍ ഇന്‍ സിനിമാ കലക്ടീവി'ന്റെ പ്രവര്‍ത്തനം അന്വേഷണ പുരോഗതിയില്‍ നിര്‍ണായകമായി.
മുമ്പു നല്‍കിയ പല മൊഴികളും വ്യാജമാണെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് നടന്നത്. ആലുവ പൊലീസ് കഌില്‍ എത്തിച്ച ദിലീപിനെ ശക്തമായ സുരക്ഷയൊരുക്കി കൊണ്ടുപോകാനുള്ള വാഹനങ്ങളും ആലുവ പൊലീസ് കഌില്‍ എത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























