നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ഗൂഡാലോചന നടന്നത് ലോഡ്ജില്‍

നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ദിലീപ് നല്‍കിയ ക്വട്ടേഷനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. നടിയെ ആക്രമിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് തന്നെ ഗൂഡാലോചന തുടങ്ങിയിരുന്നു. എറണാകുളത്തെ ഹോട്ടല്‍ കേന്ദ്രീകരിച്ചായിരുന്നു ഗൂഡാലോചന. നടിയെ സമാന രീതിയില്‍ സംസ്ഥാനത്തിന് പുറത്തുവച്ച് ആക്രമിക്കുന്നതിന് നേരത്തെ ഒരു തവണ പദ്ധതിയിട്ടിരുന്നുവെങ്കിലും ശ്രമം വിജയിച്ചില്ലെന്നും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ദിലീപ് സമ്മതിച്ചു.
നടിയെ ആക്രമിക്കാന്‍ കാരണമായത് ദിലീപിന് നടിയോടുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണെന്നും അന്വേഷണ സംഘം കണ്ടെത്തി. അക്രമത്തിലേക്ക് നയിച്ചതിന് പിന്നില്‍ ദിലീപും നടിയുമായുണ്ടായിരുന്ന റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കങ്ങളായിരുന്നുവെന്ന് നേരത്തെ ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാല്‍ ദിലീപിന്റെ വ്യക്തി ജീവിതത്തില്‍ നടിയുടെ ഭാഗത്തുനിന്നുമുണ്ടായ ഇടപെടലുകളാണ് വിരോധത്തിലേക്ക് നയിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുന്‍ ഭാര്യയായിരുന്ന മഞ്ജു വാര്യരും ആക്രമണത്തിനിരയായ നടിയും തമ്മില്‍ അടുത്ത സൗഹൃദമുണ്ടായിരുന്നു. ഇത് ദിലീപിന്റെ പല രഹസ്യങ്ങളും മഞ്ജു അറിയുന്നതിന് വഴിതെളിച്ചു. തുടര്‍ന്ന് ദിലീപിന്റെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളാണ് വൈരാഗ്യത്തിനുള്ള കാരണം.
https://www.facebook.com/Malayalivartha

























