ദിലീപിന് മിനിമം രണ്ട് വര്‍ഷം കഠിന തടവ്

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ദിലീപിന് രണ്ട് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. കേസിന്റെ തീവ്രത അനുസരിച്ചാണ് ശിക്ഷയുടെ കാഠിന്യം കൂടുന്നത്. നടിയെ തട്ടിക്കൊണ്ട് പോയി വാഹനത്തില്‍ വെച്ച് മാനഭംഗപ്പെടുത്തിയതിനാല്‍ കേസിന്റെ തീവ്രത കൂടാനാണ് സാധ്യതയെന്ന് നിയമവിദഗ്ധര്‍ വ്യക്തമാക്കി.
നിര്‍ഭയ കേസിന്റെ പശ്ചാത്തലത്തില്‍ ബലാല്‍സംഘ, തട്ടിക്കൊണ്ട് പോകല്‍ കേസുകളുടെ അന്വേഷണവും വിചാരണയും ശക്തമായിട്ടുണ്ട്. അതിനാല്‍ ഈ കേസിന്റെ വിചാരണ അതീവ സൂക്ഷ്മമായിട്ടായിരിക്കും നടക്കുക.
ഇതിന് മുമ്പ് കൊലപാതകക്കേസില്‍ ബാബുരാജ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നടന്‍ വിജയകുമാറും നിരവധി ക്രിമിനല്‍ കേസുകളില്‍ അറസ്റ്റിലായിട്ടുണ്ട്. മുമ്പ് ദിലീപിന്റെ പരാതിയില്‍ നിര്‍മാതാവും നടനുമായ ദിനേശ് പണിക്കരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വണ്ടി ചെക്ക് നല്‍കിയ കേസിലായിരുന്നു അത്. ഇപ്പോള്‍ മറ്റൊരു കേസില്‍ ദിലീപ് അറസ്റ്റിലാകുന്നത് കാലത്തിന്റെ കാവ്യനീതിയായിരിക്കും.
https://www.facebook.com/Malayalivartha

























