ജനമിളകുന്നു...ക്രിമിനല്‍ ജനകീയ നടനെ അടിച്ചുപൊളിക്കുന്നു...

ദിലീപ് ജീവിതത്തിലും മികച്ച നടനാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. മാധ്യമങ്ങളെയും ജനങ്ങളെയും കബളിപ്പിച്ച് താനൊരു നിഷ്‌ക്കളങ്കനാണെന്ന് വരുത്തിതീര്‍ത്തിരുന്നു. വ്യക്തമായ തെളിവോടെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ താന്‍ കൊടുത്ത പരാതിയിന്മേല്‍ മൊഴി കൊടുക്കാന്‍ എത്തിയതെന്നാണ് ദിലീപ് അന്ന് പറഞ്ഞത്. അതിനുശേഷം അമ്മയുടെ യോഗത്തിലും ദിലീപ് നിഷ്‌കളങ്കനാണെന്ന് വരുത്തി തീര്‍ത്തു. പിന്നീട് തനിക്കെതിരെ വാര്‍ത്ത കൊടുക്കുന്ന മാധ്യങ്ങള്‍ക്കെതിരെ കേസ് കൊടുക്കുമെന്നുപോലും ദിലീപ് പറഞ്ഞിരുന്നു.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സമയത്ത് അമ്മ വിളിച്ചുകൂട്ടിയ യോഗത്തില്‍ ദിലീപ് പൊഴിച്ച മുതലക്കണ്ണീര്‍ ഇപ്പോഴും ജനങ്ങളുടെ മനസ്സിലുണ്ട്.
അതേസമയം ഇതെല്ലാം മനസ്സില്‍ വച്ച് ദിലീപിന്റെ ആരാധകരും ജനങ്ങളും ദിലീപിനെതിരെ ആക്രോശിക്കുകയാണ്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി.സിനിമാസ് അടിച്ചുപൊളിക്കാനായ് യുത്ത് കോണ്‍ഗ്രസ്സുകാരും യുവമോര്‍ച്ചക്കാരും രംഗത്തെത്തി. പോലീസിന്റെ ഇടപെടല്‍ കൊണ്ട് മാത്രമാണ് ഡി.സിനിമാസ് രക്ഷപ്പെട്ടത്.
ഇതുകൂടാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിക്ഷേധ പ്രകടനങ്ങള്‍ നടക്കുകയാണ്. ദിലീപിന്റെ പോസ്റ്ററുകളും ഫ്‌ലക്‌സുകളും എല്ലാം പൊളിച്ചടുക്കുകയാണ്. ഇതോടൊപ്പം ആലുവ പോലീസ് പരിസരത്ത് ജനം തമ്പടിച്ചിരിക്കുകയാണ്. ദിലീപിനെ കയ്യില്‍ കിട്ടിയാല്‍ പെരുമാറാനുള്ള തക്കത്തിലാണ്. ഇത് മുന്നില്‍ കണ്ട് പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം ദിലീപിനെ സഹായിച്ചെന്ന പേരില്‍ അന്‍വര്‍ സാബത്ത് എംഎല്‍എയ്‌ക്കെതിരെയും പ്രതിക്ഷേധത്തിലാണ് ജനങ്ങള്‍.
https://www.facebook.com/Malayalivartha

























