നടിക്കെതിരായ ഗൂഢാലോചന നടന്നത് എംജി റോഡിലെ ഹോട്ടലില്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൊച്ചി എംജി റോഡിലെ ഒരു ഹോട്ടലിലാണ് ഗൂഢാലോചന നടന്നത്. നടന്‍ ദിലീപിന്റെ അറസ്റ്റിലേക്കു കാര്യങ്ങളെത്തിയത് പോലീസിന് ലഭിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍. തെളിവുകള്‍ സ്ഥിരീകരിച്ചശേഷമാണ് പോലീസ് അറസ്റ്റിലേക്കു നീങ്ങിയത്.
താരസംഘടനയായ അമ്മയുടെ പരിപാടിയുടെ ഭാഗമായാണ് ദിലീപ് എംജി റോഡിലെ ഒരു ഹോട്ടലിലെത്തിയത്. ഇതിന്റെ ശക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചു. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയായ പള്‍സര്‍ സുനിയുടെ മൊഴികളും ഇതിനെ സാധൂകരിച്ചു.
ഇന്നു രാവിലെ മുതല്‍ ദിലീപ് പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. കാലത്ത് പോലീസ് ദിലീപിനെ വിളിച്ചുവരുത്തുകയായിരുന്നു. രഹസ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു ചോദ്യംചെയ്യല്‍. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതിയാക്കിയിരിക്കുന്നത്. വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ കഴിഞ്ഞയാഴ്ച പോലീസ് പതിമൂന്ന് മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























