താങ്ങാന്‍ കഴിയുന്നില്ല... അവശത തോന്നിയ ദിലീപിനെ ഡോക്ടറെത്തി പരിശോധിച്ചു; ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും; ദിലീപിന്റെ ദേ പുട്ട് പപ്പടമാക്കി ജനങ്ങള്‍

തുടര്‍ച്ചയായ ചോദ്യം ചെയ്യലും പിരിമുറുക്കവും കാരണം അപമാനവും കാരണം ദിലീപ് ആകെ അവശനായി. സമയാസമയം ഭക്ഷണം നല്‍കിയെങ്കിലും അത് കഴിക്കാന്‍ ദിലീപ് തയ്യാറായില്ല. തളര്‍ച്ച തോന്നിയ ഉടന്‍ ഡോക്ടറെ വിളിച്ചു വരുത്തി ദിലീപിനെ പരിശോധിച്ചു. കൂടുതല്‍ ടെന്‍ഷനാണ് ദിലീപിനെ ബാധിച്ചത്. ബിപി വളരെ കൂടുതലാണെന്നാണ് ഡോക്ടറുടെ വിലയിരുത്തല്‍. ചോദ്യം ചെയ്യുന്ന സമയത്ത് ബിപി കൂടാറുണ്ടെങ്കിലും ഇത് ക്രമാതീതമായാല്‍ ദിലീപിന് വിശ്രമം അനുവദിക്കാനാണ് സാധ്യത. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ വിദഗ്ധ ചികിത്സയും ലഭ്യമാക്കും.
ഇതോടൊപ്പം ദിലീപിന്റെ ബിസിനസ് സംരംഭങ്ങള്‍ ജനങ്ങളും പാര്‍ട്ടിക്കാരും അടിച്ച് തകര്‍ക്കുകയാണ്. പോസ്റ്ററുകളും ബാനറുകളും ഫ്‌ളക്‌സുകളും തകര്‍ത്തു.
അതേസമയം ദിലീപിനേയും നാദിര്‍ഷായേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും ദിവസങ്ങള്‍ക്ക് മുമ്ബ് കസ്റ്റഡിയിലെടുത്ത് പന്ത്രണ്ടുമണിക്കൂറോളം ചോദ്യംചെയ് ശേഷം വിട്ടയച്ചിരുന്നു.
എന്നാല്‍ ദിലീപിനെതിരെ സര്‍വ തെളിവുകളും ശേഖരിക്കാന്‍ കാത്തുനിന്ന പൊലീസ് കഴിഞ്ഞദിവസം പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ വീണ്ടും വാങ്ങി ദിലീപിന്റെയും നാദിര്‍ഷായുടേയും അപ്പുണ്ണിയുടേയും മൊഴികളുടെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്തതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. ഇതിനായി പള്‍സര്‍ സുനിയെ ജയിലിലെ ഫോണ്‍വിളി കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് വീണ്ടും കസ്റ്റഡിയില്‍ എടുക്കുന്നതും. ഇതിനായി മൂന്നുപേരുടേയും മൊഴികള്‍ വിശദമായി പഠിക്കുകയും ചെയ്തു.
ആദ്യഘട്ടത്തില്‍ നിര്‍ണായക വിവരങ്ങള്‍ പള്‍സറില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളിലെ ചോദ്യം ചെയ്യലില്‍ ലഭിച്ചില്ല. ഇന്നായിരുന്നു കസ്റ്റഡി അവസാനിച്ച് പള്‍സര്‍ സുനിയെ തിരികെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഇതിന് ഒരു ദിവസം മുമ്ബുതന്നെ പള്‍സറിനെ ആലുവ പൊലീസ് ക്‌ളബ്ബില്‍ നിന്ന പള്‍സറിനെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി വിശദമായി ചോദ്യംചെയ്തു. ഇതിലാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ഇതോടെ ലഭിച്ചു. ദിലീപിനെ അറസ്റ്റുചെയ്യാന്‍ വേണ്ട വിശദമായ വിവരങ്ങള്‍ ഒടുവില്‍ പള്‍സറിന് ഇന്നലത്തെ ചോദ്യംചെയ്യലില്‍ തുറന്നു സമ്മതിക്കേണ്ടിവന്നതോടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്‌ബേ തുടങ്ങിയ ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്.
ഇതോടെയാണ് ഇന്നുരാവിലെ പൊലീസ് ഉന്നതരെ മാത്രം അറിയിച്ച് ദിലീപിനെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്ത് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയത്. ഇന്നും പത്തു മണിക്കൂറോളം ദിലീപിനെ വിശദമായി ചോദ്യം ചെയ്ത പൊലീസ് ഈ കേസിലെ ഗൂഢാലോചന മുഴുവന്‍ പുറത്തുകൊണ്ടുവരികയുമായിരുന്നു. ഇതോടെ വര്‍ഷങ്ങളായി നടന്ന ഗൂഢാലോചന സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും നടന്‍ തുറന്നു സമ്മതിച്ചതായാണ് വിവരം. നടനെ അറസ്റ്റുചെയ്യാന്‍ വേണ്ട തെളിവുകളെല്ലാം ലഭിച്ചുവെന്ന് ഉറപ്പുവന്നതോടെ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനേയും പൊലീസ് ഉന്നതരെയുമാണ് അന്വേഷണ സംഘം ആദ്യം അറിയിക്കുന്നത്. ഇന്ന് നടനെ വീണ്ടും കസ്റ്റഡിയിലെടുത്ത വിവരം ആദ്യം അറിഞ്ഞതും മുഖ്യമന്ത്രിയുടെ ഓഫീസാണ്.
ഇക്കാര്യം പുറത്തറിയാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തുകയും ചെയ്തു. വളരെ രഹസ്യമായി ആലുവ പൊലീസ് ക്‌ളബ്ബില്‍ അല്ലാതെ മറ്റൊരു കേന്ദ്രത്തില്‍ ദിലീപിനെ എത്തിക്കുകയും പഴുതുകള്‍ അടച്ച് ചോദ്യംചെയ്യുകയുമായിരുന്നു. ഉച്ചയോടെ തന്നെ നടനെ അറസ്റ്റുചെയ്യാനുള്ള വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. ഇക്കാര്യത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകര്‍ക്കും വിവരം ചോര്‍ന്നുപോകാതിരിക്കാന്‍ പൊലീസ് അതീവ ജാഗ്രത പുലര്‍ത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം പുറത്തുവിടുന്നതുവരെ വിവരം ആരുമറിഞ്ഞില്ല. ഇത്തരത്തിലാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുടെ എല്ലാ രഹസ്യങ്ങളും പൊലീസ് ചികഞ്ഞെടുക്കുന്നതും അത് രഹസ്യസ്വഭാവത്തില്‍ തന്നെ നിര്‍ത്തുന്നതും.
ഏറെക്കാലം മുമ്ബുതന്നെ തന്റെ കുടുംബകാര്യങ്ങളില്‍ ഇടപടുന്നതില്‍ നടിയോട് ദിലീപിന് വലിയ എതിര്‍പ്പുണ്ടായിരുന്നുവെന്നും ഇതാണ് നടിയെ ആക്രമിക്കാന്‍ ഇടയാക്കിയ സംഭവങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. നടിയുമായി ഉണ്ടായ റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളിലെ സ്വരച്ചേര്‍ച്ച ഇല്ലായ്മയാണ് നടിയെ ആക്രമിക്കുന്ന സംഭവത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നായിരുന്നു നേരത്തെ ലഭിച്ച സൂചനകള്‍. പക്ഷേ, അതിലപ്പുറം നടി തന്റെ ജീവിതത്തില്‍ ഇടപെടുന്നതും മഞ്ജുവാര്യരുമായുള്ള ബന്ധങ്ങളുമെല്ലാമാണ് ദിലീപിന് വലിയ വൈരം ഉണ്ടാവാനും നടിക്കെതിരെ ശക്തമായി നീങ്ങാനും കാരണമായതെന്നാണ് സൂചന.
https://www.facebook.com/Malayalivartha

























