അറസ്റ്ററിഞ്ഞ് മഞ്ജുവാര്യര്‍ പൊട്ടിക്കരഞ്ഞു; ആമിയുടെ സെറ്റില്‍ പിന്നെ സംഭവിച്ചത്....

ദിലീപിന്റെ അറസ്റ്റ് മഞ്ജു വാര്യര്‍ അറിഞ്ഞത് കമല്‍ സംവിധാനം ചെയ്യുന്ന ആമിയുടെ സെറ്റില്‍ വച്ചാണ്. വാര്‍ത്തയറിഞ്ഞ് മഞ്ജു ആദ്യം വിശ്വസിക്കാനാവാതെ മൗനമായിരുന്നു. പിന്നെ മോഹാലസ്യപ്പെട്ട് അവിടെ കിടന്നു. സംഗതിയറിഞ്ഞ് കമലും മറ്റ് സഹ നടീനടന്‍മാരും ഓടിയെത്തി. മഞ്ജുവിന് വെള്ളം നല്‍കി എഴുന്നേല്‍പ്പിച്ചുവെങ്കിലും മഞ്ജു പൊട്ടിക്കരഞ്ഞു. മഞ്ജുവിന്റെ അവസ്ഥ കണ്ട കമല്‍ ഷൂട്ടിംഗ് പാക്കപ്പ് പറഞ്ഞു.
മാധവിക്കുട്ടിയുടെ വിഖ്യാത നോവലിനെ അനശ്വരമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു മഞ്ജു. ഇതിനിടേയാണ് ദിലീപിന്റെ അറസ്റ്റ് വാര്‍ത്ത വന്നത്. ഒരുനിമിഷം തന്റെ പഴയ കാലവും ദിലീപുമായുള്ള ഓര്‍മ്മകളും ഓടിപ്പോയി. സല്ലാപത്തില്‍ തുടങ്ങിയ ആത്മ ബന്ധവും വേര്‍പിരിയലും നടിയെ തട്ടിക്കൊണ്ടു പോകലുമെല്ലാം ഒരു മിന്നല്‍ പോലെ വന്നു. എല്ലാം ഒരു ഓര്‍മ്മയായി മഞ്ജു ഹോട്ടലിലേക്ക് വിശ്രമത്തിനായി പോയി.

അതേസമയം തുടര്‍ച്ചയായ ചോദ്യം ചെയ്യലും പിരിമുറുക്കവും കാരണം അപമാനവും കാരണം ദിലീപ് ആകെ അവശനായി. സമയാസമയം ഭക്ഷണം നല്‍കിയെങ്കിലും അത് കഴിക്കാന്‍ ദിലീപ് തയ്യാറായില്ല. തളര്‍ച്ച തോന്നിയ ഉടന്‍ ഡോക്ടറെ വിളിച്ചു വരുത്തി ദിലീപിനെ പരിശോധിച്ചു. കൂടുതല്‍ ടെന്‍ഷനാണ് ദിലീപിനെ ബാധിച്ചത്. ബിപി വളരെ കൂടുതലാണെന്നാണ് ഡോക്ടറുടെ വിലയിരുത്തല്‍. ചോദ്യം ചെയ്യുന്ന സമയത്ത് ബിപി കൂടാറുണ്ടെങ്കിലും ഇത് ക്രമാതീതമായാല്‍ ദിലീപിന് വിശ്രമം അനുവദിക്കാനാണ് സാധ്യത. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ വിദഗ്ധ ചികിത്സയും ലഭ്യമാക്കും.
https://www.facebook.com/Malayalivartha

























