ഒരച്ഛനും മക്കളോട് ചെയ്യരുതാത്തത് -മൂന്നര വയസുള്ള കുഞ്ഞിനെ ഇരുമ്പു വടികൊണ്ട് അടിച്ച് അവശയാക്കി മുറിയിൽ പൂട്ടിയിട്ടു

കട്ടിലിൽ കയറി കളിച്ചതിനു മൂന്നു വയസ്സുള്ള കുഞ്ഞിനെ അച്ഛൻ ഇരുമ്പു വടികൊണ്ട് അടിച്ചു.അവശയായ കുട്ടിയെ മുറിക്കുള്ളിൽ പൂട്ടിയിടുകയും ചെയ്തു. കുട്ടിയുടെ പുറത്തും കാലിനും മുഖത്തും പരുക്കേറ്റിട്ടുണ്ട്.
അംഗനവാടിയില്‍ എത്താത്തതിനെ തുടര്‍ന്ന് അധികൃതര്‍ തിരക്കിയെത്തിയപ്പോലാണ് അവശയായ കുട്ടിയെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.
കോഴിക്കോട് മുക്കത്താണ് സംഭവം നടന്നത്. കുട്ടിയെ മുക്കത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടിലില്‍കയറികളിച്ചെന്ന നിസ്സാര കാരണത്തിനാണു പിതാവ് ജയകുമാര്‍ കുട്ടിയെ ഇരുമ്പു വടി കൊണ്ട് അടിച്ചത് .
വാര്‍ഡുമെമ്പറുടെയും അംഗന്‍വാടി ടീച്ചറുടെയും പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ ലഹരി മരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ഉടന്‍ മാറ്റും.
ഇതിനു മുമ്പു രണ്ടു തവണ ഇയാള്‍ കുട്ടിയെ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നിരുന്നു. അന്ന് ഇയാളെ താക്കീത് ചെയ്‌തിരുന്നത്രേ. ഇയാള്‍ക്ക് രണ്ടുമാസം പ്രായമായ മറ്റൊരു കുട്ടി കൂടിയുണ്ട്. ഈ കുട്ടിയെയും ഭാര്യയെയും ഷോര്‍ട്ട് സ്‌റ്റേ ഹോമിലേക്കു മാറ്റി.
https://www.facebook.com/Malayalivartha























