മഞ്ജുവില്‍ തുടങ്ങിയ ഭാഗ്യം മുതല്‍ ജയിലെത്തിയതുവരെ

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ജയിലിലേക്ക് പോകുന്നതോടെ ഒരിക്കല്‍ മലയാളികള്‍ ഏറെ ആകാംഷയോടെയും നിരാശയോടെയും കേട്ട ദിലീപ് മഞ്ജു പ്രണവും വിവാഹവും വിവാഹമോചനവുമെല്ലാം വീണ്ടും ചര്‍ച്ചയാകുന്നു. ദിലീപുമായി 2015 ല്‍ വിവാഹമോചനം നേടിയ ശേഷം തനിച്ചു ജീവിക്കുന്ന മഞ്ജുവാര്യര്‍ മകള്‍ മീനാക്ഷിയെ ഭര്‍ത്താവ് ദിലീപില്‍ നിന്നും വിട്ടു കിട്ടാനായി നിയമ നടപടികള്‍ സ്വീകരിക്കുന്നതായിട്ടാണ് ഏറ്റവും പുതിയ വിവരം.
ദിലീപ് മഞ്ജു ദമ്പതികളുടെ 14 വര്‍ഷത്തെ ദാമ്പത്യവും വിവാഹമോചനവുമെല്ലാം നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക കാരണമായി മാറുകയും ചെയ്തു. മിമിക്രി വേദിയില്‍ നിന്നും ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു കൊണ്ട് സിനിമയില്‍ എത്തിയ മഞ്ജുവിന്റെ സല്ലാപത്തോടെയാണ് സൂപ്പര്‍താരത്തിലേക്കുള്ള ഗീയര്‍ മാറ്റിയത്. ലോഹിതദാസിന്റെ തിരക്കഥയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത സിനിമയിലൂടെ ഇരുവരും പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിക്കുകയും പതിയെ സുഹൃത്തുക്കളായി മാറുകയും ചെയ്തു. 1996 ല്‍ പുറത്തുവന്ന സിനിമ ഇരുവര്‍ക്കും പിന്നീട് നായികാനായകന്മാരായി അഭിനയിക്കാന്‍ ഒട്ടേറെ അവസരവും നല്‍കി. അഭിനയമികവുകൊണ്ടും മികച്ച നര്‍ത്തകിയായും പേരെടുത്ത് കൗമാരത്തില്‍ തന്നെ മലയാളത്തിലെ ഒന്നാം നിര നായിക ആയി മാറിയ മഞ്ജു പിറ്റേവര്‍ഷം തന്നെ സുന്ദര്‍ദാസ് ചെയ്ത കുടമാറ്റത്തില്‍ എത്തുമ്പോള്‍ ദിലീപുമായുള്ള പ്രണയം തിരിച്ചറിഞ്ഞു. പിന്നീട് കമലിന്റെ ഈ പുഴയും കടന്നില്‍ എത്തുമ്പോള്‍ പ്രണയം ശക്തമാകുകയും പിന്നീട് ആരാധകരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് ദിലീപ് മഞ്ജുവാര്യരെ വിവാഹം കഴിക്കുകയുമായിരുന്നു. തുടര്‍ന്ന് അഭിനയത്തോട് വിട പറയാനുള്ള മഞ്ജുവിന്റെ തീരുമാനം അതിനേക്കാള്‍ ആരാധകര്‍ക്ക് ഇരുട്ടടിയായി. ഇതിന് പിന്നാലെയാണ് ദിലീപിന്റെ നക്ഷത്രം ഉദിച്ചു തുടങ്ങിയത്. വ്യത്യസ്തവും ശ്രദ്ധിക്കപ്പെടുന്നതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ വിജയചിത്രങ്ങളിലെ സ്ഥിരം നായകനായി മാറിയ ദിലീപ് പതിയെ താരമായി മാറി. ദിലീപ് വളരുന്നതിന് അനുസരിച്ച് സിനിമയില്‍ ഇല്ലെങ്കില്‍ പോലും മഞ്ജുവിനെയും ആരാധകര്‍ സ്‌നേഹിച്ചു കൊണ്ടിരുന്നു. തന്റെ ജനപ്രീതിയുടെ ഒരു ഭാഗം മഞ്ജുവിന് അവകാശപ്പെട്ടതാണെന്ന് ദിലീപ് സമ്മതിക്കുക പോലും ചെയ്തിരുന്നു.
സിനിമ വ്യവസായത്തിലെ എല്ലാ മേഖലയിലും കൈവെച്ച ദിലീപ് കൗശലക്കാരനായ ഒരു ബിസിനസുകാരന്‍ കൂടിയാണ്. സഹ സംവിധായകനും സിനിമയില്‍ മുഖം കാണിച്ചും പിന്നീട് നായകനായി വളര്‍ന്ന ദിലീപ് മലയള സിനിമയിലെ കിരീടം വെയ്ക്കാത്ത രാജാവായി മാറി. ഇതോടെ ദിലീപിന്റെ ശുക്ര ദശ തുടങ്ങുകയായിരുന്നു. ജനപ്രിയ നായകനില്‍ നിന്നും കൗശലക്കാരനായ ഒരു വ്യവസായിയിലേക്കും വളരുകയായിരുന്നു ദിലീപ്.
അറസ്റ്റിലാകുന്നത് ദിലീപ് എന്ന താരം മാത്രമല്ല. നിര്‍മ്മാതാവും തിയേറ്റര്‍ ഉടമയും ഹോട്ടല്‍ വ്യവസായിയുമൊക്കെയാണ്. 2003ലാണ് സ്വന്തം നിര്‍മ്മാണ കമ്പനിയുമായുണ്ടാക്കി ദിലീപ് പണം വാരാന്‍ തുടങ്ങിയത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രമായ 'സിഐഡി. മൂസ' ദിലീപിന് സ്വപ്നതുല്യമായ തുടക്കം സമ്മാനിച്ചു. അതിനുശേഷം അന്നത്തെ ഭാര്യ മഞ്ജുവാര്യരുടെ പേരില്‍ മഞ്ജുനാഥ എന്ന നിര്‍മ്മാണക്കമ്പനി തുടങ്ങി. പെണ്‍വേഷം കെട്ടിയാടിയ 'മായാമോഹിനി'യോടെ ദിലീപ് അന്നേവരെ മലയാളസിനിമ കണ്ടിട്ടില്ലാത്ത മറ്റൊരുതന്ത്രം പുറത്തിറക്കി. സിനിമാഭാഷയില്‍ 'ഷുവര്‍ഹിറ്റ്' എന്ന് പ്രവചിക്കപ്പെട്ട ഈ സിനിമയ്ക്ക് പ്രതിഫലം വാങ്ങുന്നതിനുപകരം കൊച്ചി ഉള്‍പ്പെടുന്ന മേഖലയുടെ വിതരണാവകാശം സ്വന്തമാക്കുകയായിരുന്നു നടന്‍. അന്നുതൊട്ട് പ്രതിഫലവും വിതരണാവകാശവുമെന്നത് പതിവായി. പിന്നെ, ആലപ്പുഴയിലെ കായലുകളില്‍ ദിലീപ് എന്ന ബിസിനസുകാരന്റെ കൊടിയടയാളംപോലെ 'കൊച്ചിരാജാവ്' എന്ന ഹൗസ് ബോട്ട് ഒഴുകിനടന്നു. ഒരുകാലത്ത് അറബിനാട്ടില്‍ കൈയൊപ്പു പതിപ്പിച്ച 100 പത്തു മലയാളികളില്‍ ഒരാള്‍; സിനിമാക്കാരും നേതാക്കളും ഉള്ളംകൈയില്‍; റഫ്രിജറേഷന്‍ കമ്പനി ജീവനക്കാരനില്‍നിന്നു പിണറായിയെ കുടുക്കിയ ലാവലിന്‍ കമ്പനിയുടെ ഡയറക്ടറായി വളര്‍ച്ച; അടിതെറ്റിയപ്പോള്‍ ഗള്‍ഫാറിനെയോ അറ്റ്‌ലസിനെയോ പോലെ പിടികൊടുക്കാതെ നാടുവിടലും; ദുബായില്‍ തടവിനു ശിക്ഷിക്കപ്പെട്ട ദിലീപ് രാഹുലന്റെ ജീവിതം ഇങ്ങനെ അവസാനിച്ചത് ദിലീപിന്റെ മലയാള സിനിമയിലെ ആധിപത്യം; ഉറപ്പാക്കിയത് ഇനിയൊരു ചിത്രത്തിനും അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ ഗതി വരില്ലെന്ന്; കൊച്ചി ലോബിയില്‍ നിന്ന് അധികാരം തിരിച്ചു പിടിച്ച് താരരാജക്കന്മാര്‍; നടിക്കെതിരായ ആക്രമണത്തിലെ ഗൂഢാലോചനക്കേസ് മലയാള സിനിമയുടെ ഗതി മാറ്റിയെഴുതിയത് ഇങ്ങനെ എന്നാല്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ജോഡിയിലേക്ക് ദിലീപ്കാവ്യാ മാധവന്‍ എന്ന പേര് ജ്വലിക്കാന്‍ തുടങ്ങിയതോടെ ദിലീപ്മഞ്ജു ദാമ്പത്യത്തില്‍ വിള്ളല്‍ വീണും തുടങ്ങി. ദിലീപിന്റെയും കാവ്യയുടെയും കരിയറിലെ ഏറ്റവും വലിയ വിജയമായ മീശമാധവന് പിന്നാലെ ഗോസിപ്പുകള്‍ ഒഴുകാന്‍ തുടങ്ങി. ദിലീപിന്റെ ഓരോ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തുമ്പോഴും മഞ്ജു ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു എന്നായിരുന്നു കഥകള്‍.
എല്ലാത്തവണയും ആരോപണങ്ങള്‍ നിഷേധിച്ചിരുന് ദിലീപിന് ഒടുവില്‍ ഭാര്യയുമായുള്ള അസ്വാരസ്യം സമ്മതിക്കേണ്ടതായി വന്നു. ഇതോടെ മഞ്ജുവും പൊതുവേദിയിലേക്ക് എത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. പിന്നീട് മകള്‍ കൂടി അച്ഛനൊപ്പം താമസിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതോടെ മഞ്ജു ആലുവില്‍ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങി. ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങിയതോടെ പതിയെ തിരിച്ചുവരവിന്റെ സൂചന കാട്ടിത്തുടങ്ങിയ മഞ്ജു നൃത്തരംഗത്തേക്ക് ചുവടുവെച്ചു. പിന്നീട് പരസ്യചിത്രത്തിലേക്കും. ഒടുവില്‍ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് മടങ്ങിവരികയും ചെയ്തു. മഞ്ജു എന്നും തന്നെ സ്‌നേഹിച്ചിരുന്ന പ്രേക്ഷകരിലേക്ക് തിരിച്ചു വന്നതോടെ ദിലീപിന്റെ ഭാഗ്യനക്ഷത്രവും മങ്ങിത്തുടങ്ങി. ഉഭയസമ്മതത്തോടെ ഇരുവരും സമര്‍പ്പിച്ച വിവാഹ മോചന ഹര്‍ജിയില്‍ 2015 ല്‍ ബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ കുടുംബപ്രേക്ഷകര്‍ ദിലീപിനെ കൈവിട്ടുതുടങ്ങി. തുടര്‍ന്ന് ബോക്‌സോഫീസില്‍ വന്‍ വീഴ്ചകള്‍. ഇതിനിടയിലായിരുന്നു തന്റെ കുടുംബ ജീവിതം തകര്‍ത്തെന്ന് വിശ്വസിക്കുന്ന നടിക്കെതിരേ പ്രതികാരം ചെയ്യാന്‍ 2013 ല്‍ ദിലീപ് തീരുമാനം എടുത്തത്. തുടര്‍ന്ന് പള്‍സര്‍ സുനിക്ക് ഒന്നരകോടിയുടെ ക്വട്ടേഷന്‍ നല്‍കുകയും അത് താരത്തെ ജയിലില്‍ എത്തിക്കുകയുമായിരുന്നു. ദിലീപ് നേരിട്ടാണ് കൃത്യം നടത്തിയതെന്നും പലയിടങ്ങളില്‍ വെച്ചും ഗൂഡാലോചന നടത്തിയതായുമാണ് വിവരം.
കാവ്യാമാധവനുമായുള്ള ബന്ധം മഞ്ജുവിനോട് പറഞ്ഞുകൊടുത്തു എന്ന വിശ്വാസമായിരുന്നു നടിക്കെതിരേ ദിലീപിന് വ്യക്തി വൈരാഗ്യത്തിന് കാരണമായത്. തെളിവായി ഇരുവരുടെയും ദൃശ്യങ്ങളും നല്‍കി. തന്റെ കുടുംബം തകര്‍ത്ത നടിയുടെ വിവാഹവും അതുപോലെ തന്നെ മുടക്കി പക തീര്‍ക്കുകയാണ് ദിലീപ് ലക്ഷ്യമിട്ടത്. ഇതിനായി നടിയുടെ ചിരിക്കുന്ന മുഖത്തോടെയുള്ള വിവാഹമോതിരം ഉള്‍പ്പെടെയുള്ള മോശം ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കാനായിരുന്നു ക്വട്ടേഷന്‍. എന്നാല്‍ അതീവ രഹസ്യമായി ചെയ്ത കാര്യങ്ങളില്‍ തെളിവുകളെല്ലാം താരത്തിനെതിരായി മാറുകയായിരുന്നു.
https://www.facebook.com/Malayalivartha


























