നടി ആക്രമിക്കപ്പെട്ട രാത്രിയിൽ ദിലീപിന്റെ ഉറ്റബന്ധുവിനെ പരിഭ്രാന്തനായി കണ്ടെന്ന് മൊഴി...

പ്രമുഖ നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക തെളിവുകൾ കൂടി പുറത്തു വരുന്നു. ആക്രമണം നടന്ന രാത്രി ദിലീപിന്റെ ഉറ്റബന്ധുവിനെ പരിഭ്രാന്തനായി കണ്ടെന്ന് അയൽവാസി പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. അയാൾ അമിത വേഗത്തിൽ വീട്ടിനുള്ളിലേക്ക് പാഞ്ഞുപോയെന്നാണ് റിപ്പോർട്ട്.
ആ സമയത്ത് ദിലീപിന്റെ വീട്ടിന്റെ മുന്നിൽ ചെറിയ സംഘർഷമുണ്ടായിരുന്നു. അത് ശ്രദ്ധിക്കുക പോലും ചെയ്യാതെയാണ് അയാൾ വീട്ടിലെക്ക് ഓടിക്കയറിയത്. സിസടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാൽ വ്യക്തമാകുമെന്നും സാക്ഷി പറഞ്ഞതായി വ്യക്തമാക്കുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ മലയാള സിനിമ താരസംഘടനയായ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ അറസ്റ്റിലേക്ക് വഴിവെച്ചത് നിര്‍ണായകമായ പത്തൊമ്പത് തെളിവുകള്‍. മഴവില്‍ അഴകില്‍ അമ്മയെന്ന പരിപാടിയിലെ സുനിയുടെ വിഐപി പാസ് മുതല്‍ കാവ്യാമാധവന്റെ വ്യവസായ സ്ഥാപനമായ ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങള്‍വരെ നിരത്തിയാണ് പൊലീസ് ഗൂഢാലോചന കുറ്റത്തില്‍ ദിലീപിന്റെ പങ്ക് തെളിയിച്ചത്.
2013ല്‍ കൊച്ചി എംജി റോഡിലുള്ള ഹോട്ടല്‍ ആബാദ് പ്ലാസയിലെ 410-ാം മുറിയില്‍ വെച്ചാണ് കൃത്യം നടത്താനായുള്ള ആദ്യ ഗൂഢാലോചന നടന്നത്. രാത്രിയായിരുന്നു ഗൂഢാലോചന നടന്നത്. 2013ല്‍ അമ്മ ഷോ റിഹേഴ്‌സലിനിടെയില്‍ ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. ദിലീപ് കാവ്യ ബന്ധം മഞ്ജു വാര്യരെ അറിയിച്ചതാണ് പ്രകോപനത്തിനു കാരണമായത്.
2016ല്‍ ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ ലൊക്കേഷനില്‍ വച്ച് പള്‍സര്‍ സുനിയും ദിലീപും നേരില്‍ കണ്ടു. ഇതുമായി ബന്ധപ്പെട്ട സാക്ഷി മൊഴികളും ഫോട്ടോയും പൊലീസിന് ലഭിച്ചിരുന്നു. നവംബര്‍ എട്ടിന് തോപ്പുംപടി സ്വിഫ്റ്റ് ജംങ്ഷനില്‍ ദിലീപും പള്‍സര്‍ സുനിയും നേരില്‍ കണ്ടും. ഇത് സുനിയും ദിലീപും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതില്‍ പോലീസിന് സഹായകമായി.
https://www.facebook.com/Malayalivartha


























