കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസ് റിമാൻഡ് റിപ്പോർട്ട് പുറത്ത് ...

നടിയെ ആക്രമിച്ച കേസ് റിമാൻഡ് റിപ്പോർട്ടിന്‍റെ പകർപ്പ് പുറത്ത്. ഗൂഢാലോചന നടന്നത് നാല് ഘട്ടത്തിലാണെന്നും രണ്ടാമത്തേത് ജോർജേട്ടൻസ് പൂരത്തിന്റെ സെറ്റിൽവച്ചാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സാധാരണ പകയില്‍ നിന്നും ഉടലെടുത്ത കൃത്യമല്ല ഇതെന്നും, മൂന്നു തവണയായി നടത്തിയ ഗൂഡാലോചനയിലാണ് കൃത്യം നടപ്പിലാക്കിയത് എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യഗൂഡാലോചന 2013 മാച്ച് 28ന് അബാദ് പ്ലാസാ ഹോട്ടലിലെ 410 നമ്പര്‍ മുറിയിൽ. ഈ മുറിയില്‍ ദിലീപിനൊപ്പം കേസിലെ മുഖ്യപ്രതി സുനിൽകുമാർ ഇവിടെ ഒരുമിച്ച് താമസിച്ചു. രണ്ടാം ഗൂഡാലോചന ജോർജേട്ടൻസ് പൂരം സിനിമയുടെ സെറ്റിൽ വച്ചാണ് ഗൂഡാലോചന നടന്നത് 2016 നവംബർ 13നായിരുന്നു.
മറ്റു രണ്ട് സ്ഥലങ്ങളിലും ഗൂഢാലോചന നടന്നു. തോപ്പുംപടി സിഫ്ട് ജംങ്ഷൻ, തൊടുപുഴ ശാന്തിഗിരി കോളജ് എന്നിവിടങ്ങളിലായിരുന്നു ഗൂഡാലോചന നടന്നത്. തൃശൂരിലെ സെറ്റിലെ കാരവാന്‍റെ പുറകിൽവെച്ചാണ് വീണ്ടും ഗൂഡാലോചന നടന്നത്. തൃശൂരിലെ ഹോട്ടലിൽ സുനിൽകുമാർ എത്തിയതിന്‍റെ രേഖകൾ ഗസ്റ്റ് ലിസ്റ്റിൽ നിന്ന് പൊലീസിന് കിട്ടിയിട്ടുണ്ടെന്ന് റിമാന്‍റ് റിപ്പോര്‍ട്ട് പറയുന്നു.
നടിയെ ആക്രമിച്ച് പകര്‍ത്തുന്ന ദൃശ്യങ്ങള്‍ മോർഫിങ് നടത്തിയ ദൃശ്യങ്ങൾ ആകരുതെന്ന് ദീലിപ് സുനിൽകുമാറിനോട് നിർദേശിച്ചിരുന്നെന്ന് പറയുന്നു. ദൃശ്യങ്ങൾ യഥാർഥമെന്ന് തനിക്ക് ബോധ്യപ്പെടണമെന്നും ദീലിപ് സുനില്‍ കുമാറിനോട് പറഞ്ഞിരുന്നു. അപ്പുണ്ണിയും പ്രതി വിഷ്ണുവും തമ്മിലും കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏലൂർ ടാക്സി സ്റ്റാൻഡിലായിരുന്നു ഇവര്‍ കൂടിക്കാഴ്ച നടത്തിയത്. ദീലീപിന് കത്ത് കൈമാറാമെന്ന് ധാരണയിലെത്തിയത് ഇവിടെവെച്ചാണെന്ന് പറയുന്നു.
സുനില്‍കുമാര്‍ ബ്ലാക്മെയില്‍ ചെയ്യുന്ന എന്ന് പറഞ്ഞ് ദിലീപ് നല്‍കിയ പരാതി വ്യാജമാണെന്ന് പോലീസ് പറയുന്നു. സുനിൽകുമാർ 2 കോടി ആവശ്യപ്പെട്ടാന്നായിരുന്നു ദിലീപിന്‍റെ പരാതി എന്നാല്‍ ഇത് സുനിൽകുമാറിന്‍റെ കത്തിലോ ഓഡിയോയിലോ തുക വ്യക്തമാക്കിയിരുന്നില്ല 2 കോടി എപ്പോൾ ആവശ്യപ്പെട്ടു എന്ന ചോദ്യത്തിന് ദീലീപിന് മറുപടി ഉണ്ടായില്ലെന്ന് പോലീസ് പറയുന്നു. കാവ്യാ മാധവന്‍റെ ലക്ഷ്യയെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറയുന്നു.
സുനിൽ കുമാർ ഫോണിൽ വിളിച്ചപ്പോൾ ദിലീപും അപ്പുണ്ണിയും ഒപ്പമുണ്ടായിരുന്നെന്നും പോലീസ് കണ്ടെത്തി. അതേ സമയം ജയിലിലേക്ക് ദിലീപ് നേരിട്ടുവിളിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ ഏപ്രിൽ 21നായിരുന്നു ഈ ഫോൺ കോൾ രാത്രി 12 മണിക്കായിരുന്നു ദിലീപ് സ്വന്തം ഫോണില്‍ നിന്നും സുനില്‍കുമാര്‍ ജയിലില്‍ ഉപയോഗിക്കുന്ന ഫോണിലേക്ക് വിളിച്ചത്. സുനിൽകുമാറിന്‍റെ കത്ത് കിട്ടി 20 ദിവസത്തിനുശേഷമാണ് ദിലീപിന്‍റെ പരാതി ഡിജിപിക്ക് നല്‍കിയത്. ഇക്കാലയളവിൽ ദിലീപ് ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നു.
ദിലീപും സുനിയും തമ്മിലുള്ള ഉറ്റബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളും പൊലീസിന് ലഭിച്ചു. കൂടാതെ ഈ കേസിൽ മലയാളത്തിലെ ഒരു മുതിർന്ന നടി ദിലീപിനെതിരെ നൽകിയ മൊഴിയും നിർണായകമായി.
https://www.facebook.com/Malayalivartha


























