സുനിക്കെതിരെയുള്ള ബ്ലാക്ക്‌മെയ്ല്‍ കേസ്; ദിലീപിന്റെ തട്ടിപ്പായിരുന്നുവെന്ന് പോലീസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനി ബ്ലാക്ക്‌മെയ്ല്‍ ചെയ്‌തെന്ന നടന്‍ ദിലീപിന്റെ പരാതി തട്ടിപ്പെട്ട് പോലീസ്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി രണ്ട് കോടി രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയ്ല്‍ ചെയ്തുവെന്നായിരുന്നു ദിലീപിന്റെ പരാതി. എന്നാല്‍ എപ്പോള്‍ എവിടെ വച്ച് പണം ആവശ്യപ്പെട്ടുവെന്ന പോലീസിന്റെ ചോദ്യത്തിന് ദിലീപിന് മറുപടി മറുപടിയൊന്നുമില്ലായിരുന്നു. സുനി വിളിച്ചിരുന്നു എങ്കിലും ആദ്യം ഒത്തുതീര്‍പ്പിന് ശ്രമിക്കുകയായിരുന്നു എന്ന് പോലീസിന്റെ വെളിപ്പെടുത്തല്‍.
സുനി ജയിലില്‍ നിന്നും വിളിച്ച് ഇരുപത് ദിവസത്തിന് ശേഷമാണ് ദിലീപ് പോലീസില്‍ പരാതി നലകിയത്. ഇത്രയും ദിവസം ദിലീപ്, സുനിയുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുകയായിരുന്നെന്നാണ് വിവരം. ജയിലില്‍ നിന്നും സുനി, ദിലീപിന്റെ മാനേജര്‍ അപ്പുണിയെ വിളിച്ചപ്പോള്‍ ദിലീപ് ഒപ്പം തന്നെ ഉണ്ടായിരുന്നു. ദിലീപിന്റെ പ്ലാന്‍ പ്രകാരമായിരുന്നു അപ്പുണ്ണിയുടെ ആ ഫോണ്‍ കോള്‍.

സുനി, പണം ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയ്ല്‍ ചെയ്തുവെന്നായിരുന്നു ദിലീപിന്റെ പരാതി. എന്നാല്‍ അന്വേഷണം തന്നിലേക്ക് നീളുന്നുവെന്ന് മുന്‍കൂട്ടി അറിഞ്ഞ ദിലീപ് താന്‍ നല്‍കിയ പരാതിയാണിതെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു. ഇതിനെക്കുറിച്ച പോലീസിന് നേരത്തെ സൂചനയുണ്ടായിരുന്നു. തന്നിലേക്ക് അന്വേഷണം നീളുന്നുവെന്ന് ദിലീപിന് പോലീസ് വൃത്തങ്ങളില്‍ നിന്ന് തന്നെ സൂചന ലഭിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതേതുടര്‍ന്നാണ് പ്രതിരോധമെന്ന നിലയ്ക്ക് ബ്ലാക്ക്‌മെയ്ല്‍ പരാതി നല്‍കി രക്ഷപ്പെടാന്‍ ശ്രമിച്ചത്.
https://www.facebook.com/Malayalivartha


























