ദിലീപിനെ ഇനി മലയാള സിനിമയ്ക്ക് വേണ്ടെന്ന് താരങ്ങള്‍

ദിലീപിനെ പടിയടച്ചു പിണ്ഡംവച് സിനിമാ മേഖല. കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന കുറ്റത്തിന് ദിലീപ് അറസ്റ്റിലായതോടെ രൂക്ഷ പ്രതികരണവുമായി നിരവധി താരങ്ങളാണ് രംഗത്ത് എത്തിയത്. ഇന്നസെന്റ്, നവ്യാനായര്‍, എന്നിവര്‍ ഫേസ്ബുക്കിലൂടെ പ്രതിഷേധം അറിയിച്ചു. ഈ പാപഭാരം ഇനി മലയാള സിനിമ പേറേണ്ട കാര്യമില്ല എന്നാണ് ദിലീപിന്റെ നായിക കൂടിയായിരുന്ന നവ്യ നായര്‍ സംഭവത്തെക്കുറിച്ചു പ്രതികരിച്ചത്. ഇത്തരത്തിലുള്ള ക്രൂരത ചെയ്തവനെ അമ്മയില്‍ നിന്നും പുറത്താക്കും എന്നായിരുന്നു ഇന്നസെന്റിന്റെ പ്രതികരണം.
ഗണേഷ് കുമാറും, മുകേഷും ദിലീപിനെതിരെ വിമര്‍ശനങ്ങളുമായി എത്തിയിരുന്നു. ദിലീപിന്റെ സിനിമയുമായി ഇനി താരങ്ങളൊന്നും സഹകരിക്കാന്‍ സാധ്യതയില്ല. ദിലീപ് അറസ്റ്റിലായതോടെ എല്ലാ തരത്തിലും പ്രീതിസന്ധിയിലായത് പുതിയ സിനിമകളുടെ നിര്‍മാതാക്കളും സംവിധായകരുമാണ്. ഇവരുടെ ഭാവി കൂടിയാണ് ദിലീപ് തുലച്ചത്. എന്തുചെയ്യണമെന്നറിയാതെ ഇവരെല്ലാം കുഴയുകയാണ്. ദിലീപ് കാരണം വെള്ളത്തിലായത് കോടികളാണ്. ദിലീപിനെ തള്ളാനും കൊള്ളാനും കഴിയാതെ അക്ഷരാര്‍ത്ഥത്തില്‍ പെട്ടിരിക്കുകയാണിവര്‍. കേരളീയ ജനത മുഴുവന്‍ തിരിഞ്ഞു നില്‍ക്കുന്ന സാഹചര്യയത്തില്‍ ദിലീപിന്റെ തുടര്‍ന്നുള്ള ജീവിതം ജയിലില്‍ തന്നെയാകും എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ദിലീപിനെതിരെ താരങ്ങള്‍ ഫെസ്ബുക്കിലൂടെ പ്രതികരിച്ചതെങ്ങനെയെന്ന് കാണാം.

നവ്യാ നായരുടെ ഫെസ്ബുക് പോസ്റ്റ്
മലയാള സിനിമാ കുടുംബത്തിലെ ഒട്ടേറെ സഹപ്രവര്‍ത്തകരെ പോലെ ,കഴിഞ്ഞ കുറെ ദിവസങ്ങളായി മനസ്സില്‍ നീറി കിടന്ന കുറെ കനലുകള്‍ മൗനമെന്ന മറയ്ക്കുള്ളില്‍ മൂടി വെക്കേണ്ടി വന്നത് ഒരു വല്ലാത്ത ദുര്യോഗം തന്നെയായിരുന്നു. ഇപ്പോള്‍ അതിലുമുപരി വളരെ നാള്‍ ഒപ്പം ഒരുമിച്ചു പ്രവര്‍ത്തിച്ചു പോന്നിരുന്ന സഹപ്രവര്‍ത്തകന്റെ ഭാഗത്തു നിന്നും ഉണ്ടായതായി കണ്ടെത്തിയ ഇത്തരത്തിലൊരു പ്രവര്‍ത്തി ......എന്നെ വീണ്ടും തളര്‍ത്തി എന്ന് പറയാതെ വയ്യ.
ഇതൊരു പക്ഷെ എന്റെ മാത്രം ചിന്തയാവാനിടയില്ല ...മലയാള സിനിമാ തറവാട്ടിലെ എല്ലാ അംഗങ്ങളെയും ഇത് വല്ലാതെ മുറിവേല്‍പ്പിച്ചു എന്ന് പറയാതെ വയ്യ . ഇതു സംബന്ധിച്ച് ഇത് വരെ പരസ്യ പ്രതികരണങ്ങള്‍ നടത്താന്‍ പലരും മുതിരാതിരുന്നതും അത് കൊണ്ട് തന്നെ എന്ന് ഞാന്‍ കരുതുന്നു . കാരണം അത്ര കണ്ടു അടുപ്പമുണ്ടായിരുന്നു ഞങ്ങള്‍ക്കെല്ലാം ഇവര്‍ രണ്ടു പേരോടും . അന്വേഷണം മുന്നോട്ടു പോയിക്കൊണ്ടിരുന്നു വേളയില്‍ ഊഹാപോഹങ്ങളുടെ മാത്രം പേരില്‍ ആര്‍ക്കുമെതിരെ ഒന്നും പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു . എന്നാല്‍ ഇന്നലെ വൈകിട്ടോടു കൂടി , കാര്യങ്ങള്‍ക്കു വ്യക്തത വരികയും , ഗൂഢാലോചനയുടെ രഹസ്യങ്ങള്‍ വെളിയില്‍ വരികയും ചെയ്തപ്പോള്‍ , ഇനിയും ഈ മൗനത്തിനു പ്രസക്തി ഇല്ലെന്നു തിരിച്ചറിയുന്നു . എന്ത് വിരോധത്തിന്റെ പേരിലായാലും ഇത്രയും ഹീനവും നീചവുമായ പ്രവര്‍ത്തി ഒരു സഹപ്രവര്‍ത്തകന്റെ ചിന്തയില്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്തതാണ് . അക്ഷന്തവ്യമായ ഈ അപരാധത്തിന്റെ പാപ ഭാരം മലയാള സിനിമാ ലോകം ഇനി പേറേണ്ട കാര്യവുമില്ല, നീചമായ ഒരു മനസ്സിന്റെ മാത്രം സൃഷ്ടി . ഇത് സത്യത്തിന്റെയും ധൈര്യത്തിന്റെയും സര്‍വോപരി സ്ത്രീത്വത്തിന്റെയും വിജയമാണ് . ഇത്രയേറെ യാതനകള്‍ക്കിടയിലൂടെ കടന്നു പോയിട്ടും , തളര്‍ന്നു പോകാതെ , തല കുനിക്കാതെ നിന്ന് ആര്‍ജവത്തോടെ പ്രതികരിച്ച , എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകയായ സഹോദരിയോടുള്ള ബഹുമാനവും പതിന്മടങ് . നീ ഒരു ചുവടു പിന്നോട്ട് പോയിരുന്നെങ്കില്‍ , ഇതിനു പിന്നിലെ സത്യം പുറത്തു വരുമായിരുന്നില്ല. ഉയര്‍ച്ചയുടെ പടവുകള്‍ നിനക്ക് മുന്നില്‍ തുറന്നു തന്നെ കിടക്കും ...നടക്കുക.... മുന്നോട്ടു തന്നെ , സധൈര്യം

ഇന്നസെന്റിന്റെ ഫേസ്ബുക് പോസ്റ്റ്
നടന്‍ ദിലീപ് ഉള്‍പ്പെട്ട ഗൂഡാലോചനയുടെ വിവരങ്ങള്‍ ഞെട്ടലോടെയാണ് ഞങ്ങള്‍ ഓരോരുത്തരും കേട്ടത്. ഞങ്ങളുടെ സഹോദരിക്ക് നേര്‍ക്കുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചന അതീവ ഗൗരവത്തോടെ മാത്രമേ ഞങ്ങള്‍ക്ക് കാണാനാകൂ. അതുണ്ടാക്കുന്ന ഞെട്ടല്‍ ചെറുതല്ല. ഇത്തരമൊരു ഹീനകൃത്യത്തില്‍ പങ്കുള്ളത് ആരായാലും കടുത്ത ശിക്ഷ കിട്ടുകതന്നെവേണം. കേസില്‍ ദിലീപിനുള്ള പങ്ക് പൊലീസ് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് അമ്മ ദിലീപിന്റെ അഗത്വം റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇത്തരമൊരു കേസില്‍ പ്രതിയായ ആളെ അമ്മ പോലൊരു സംഘടനയില്‍ ഒരു കാരണവശാലും ഉള്‍പ്പെടുത്താനാകില്ല. രോഗത്തെത്തുടര്‍ന്നു ആശുപത്രിയിലായതിനാല്‍ എനിക്കു അമ്മയുടെ യോഗത്തില്‍ പങ്കെടുക്കാനായില്ല. എന്നാല്‍ എന്റെ സഹപ്രവര്‍ത്തകര്‍ ഫോണില്‍ കൂടിയാലോചന നടത്തിയിരുന്നു. അമ്മ നേരത്തെ ഇക്കാര്യത്തില്‍ എടുത്ത നിലപാട് വിമര്‍ശന വിധേയമായിരുന്നു. ഗൂഢാലോചനയുടെ വി?ശദ വിവരമോ പൊലീസ് സ്ഥിരീകരണമോ ഇല്ലാതെ അമ്മയ്ക്കു കടുത്ത നിലപാടുകള്‍ എടുക്കുന്നതില്‍ പരിമിതികള്‍ ഉണ്ട്. ഇതിനര്‍ഥം അമ്മ ആരെയും തുണയ്ക്കുന്നു എന്നല്ല. ഇത്തരമൊരു കാര്യത്തില്‍ ആര്‍ക്കെങ്കിലും കുറ്റവാ?ളിയെ തുണയ്ക്കാനാകുമോ. സംഭവം നടന്ന ദിവസം മുതല്‍ ഞങ്ങളുടെ സഹോദരിക്കു എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്.
ഗൂഡാലോചനയില്‍ ദിലീപിനുള്ള പങ്ക് പുറത്തു വന്ന ഉടനെ ഏകകണ്ഠമായാണ് അമ്മ തീരുമാനം എടുത്തത്. കടുത്ത മാനസിക പ്രയാസത്തിലൂടെ കടന്നുപോകുന്ന ഞങ്ങളുടെ സഹോദരിക്കൊപ്പം ഒറ്റക്കെട്ടായി ഉറച്ചു നില്‍ക്കുമെന്നു അമ്മ ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുന്നു. കേരള പൊലീസും സര്‍ക്കാരും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ കാണിച്ച ജാഗ്രതയില്‍ അമ്മയ്ക്കുളള സന്തോഷം അറിയിക്കുന്നു.
https://www.facebook.com/Malayalivartha


























