കമ്പിളിപ്പുതപ്പേ.... കമ്പിളിപ്പുതപ്പ്... രണ്ട് വര്‍ഷം മുമ്പ് പള്‍സര്‍ സുനി തന്റെ ഡ്രൈവറായിരുന്നുവെന്ന് പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ച മുകേഷിന് പുറകേ അന്വേഷണ സംഘം

നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമാ താരവും കൊല്ലം എംഎല്‍എയുമായ മുകേഷ് ആകെ പെട്ടു പോയ അവസ്ഥയിലാണ്. രണ്ട് വര്‍ഷം മുമ്പ് പള്‍സര്‍ സുനി തന്റെ ഡ്രൈവറായിരുന്നുവെന്നും സ്വഭാവ ദൂഷ്യം ഉണ്ടായതിനാല്‍ പുറത്താക്കിയെന്നും പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ച മുകേഷ് വെട്ടിലായിരിക്കുകയാണ്. ഇതുകൂടാതെ അമ്മ യോഗത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശിക്കുകയും ചെയ്തതോടെ എല്ലാം ശുഭമായി.
അതേസമയം മുകേഷിനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. ദിലീപും മുകേഷുമായി ബന്ധമുണ്ടെന്ന വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കമെന്നാണ് അറിയുന്നത്. ഇതുസംബന്ധിച്ചുള്ള നോട്ടീസ് മുകേഷ് എംഎല്‍എയ്ക്കു കൈമാറിയെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സുനില്‍കുമാറിനെ പരിചയപ്പെടുത്തി കൊടുത്തത് മുകേഷാണെന്ന് ദിലീപിന്റെ മാനേജരും സംഭവങ്ങളുടെ ദൃക്‌സാക്ഷിയുമായ അപ്പുണ്ണി പൊലീസിന് മൊഴി കൊടുത്തിരുന്നു. റേപ്പ് ക്വട്ടേഷിനിലെ ഒന്നാംപ്രതി സുനില്‍ കുമാര്‍ മുകേഷിന്റെ െ്രെഡവറായിരിക്കുന്ന സമയത്താണ് ദിലീപുമായി ഗൂഢാലോചന ആരംഭിക്കുന്നത്. ഇത് ചോദ്യം ചെയ്യലില്‍ ദിലീപും സമ്മതിച്ചിട്ടുണ്ട്. നടിക്കെതിരെ ആക്രമണം നടന്ന ദിവസങ്ങളില്‍ ദിലീപും മുകേഷും തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകളും പൊലീസിനു ലഭിച്ചുവെന്നാണ് സൂചന.
ഇത് എന്തിനാണെന്ന് മുകേഷ് വിശദീകരിക്കേണ്ടി വരും. അല്ലാത്തപക്ഷം ദിലീപിനെ പോലെ മുകേഷിനേയും അറസ്റ്റ് ചെയ്യും. മറ്റ് പ്രതികളാരും മുകേഷിനെതിരെ മൊഴി കൊടുത്തിട്ടില്ല. ഗൂഢാലോചന മുതല്‍ കുറ്റകൃത്യം നടന്നുവെന്ന് പറയുന്നതുവരെയുള്ള കാലയളവില്‍ ദിലീപുമായും മുകേഷുമായും നടന്ന ഫോണ്‍ കോളുകളാണ് മുകേഷിന് വിനയാകുകയെന്നാണ് സൂചനകള്‍. ചില പണമിടപാടുമായി ബന്ധപ്പെട്ട് ആക്രമിക്കപ്പെട്ട നടിയുമായി മുകേഷിന് വൈരാഗ്യം ഉണ്ടായിരുന്നുവെന്ന സംശയമാണ് പൊലീസ് പരിശോധിക്കുന്നത്. ഇക്കാര്യം സിനിമാ വൃത്തങ്ങളിലും ചര്‍ച്ചയാണ്.
ഇതിനിടെ സിപിഐഎം കൊല്ലം ജില്ലാക്കമ്മറ്റിയിലേയ്ക്ക് മുകേഷിനെ ഇന്ന് വിളിച്ചു വരുത്തിയിരുന്നു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മുകേഷിനോട് എംഎല്‍എസ്ഥാനം രാജിവയ്ക്കുവാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കൊല്ലം ജില്ലാക്കമ്മറ്റിയുടെ തീരുമാനം സംസ്ഥാന നേതൃത്വം അംഗീകരിച്ചു കഴിഞ്ഞതായാണ് സൂചന. ദിലീപും നാദിര്‍ഷയും കഴിഞ്ഞാല്‍ സിനിമാ മേഖലയില്‍ നിന്ന് ഈ സംഭവത്തില്‍ ആരോപണ വിധേയരില്‍ ഒരാളാണ് മുകേഷ്.
രണ്ടുകൊല്ലക്കാലത്തോളം ഡ്രൈവറായി പ്രവര്‍ത്തിച്ച പള്‍സര്‍ സുനി ക്രിമിനല്‍ പശ്ചാത്തലമുള്ള ആളായിരുന്നെന്ന് അറിയില്ലായിരുന്നെന്ന് മുകേഷ് പറയുന്നു. അമിത വേഗതയില്‍ വണ്ടിയോടിക്കുന്ന അതിനാലാണ് സുനിയെ ജോലിയില്‍നിന്ന് പറഞ്ഞുവിട്ടത്. സുനിയുമായി സൗഹാര്‍ദ്ദമായിട്ടാണ് പിരിഞ്ഞതെന്നും അയാളെക്കുറിച്ച് മറ്റൊന്നും അറിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നടി ആക്രമിക്കെപ്പെട്ട സംഭവം നടന്ന് കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ നടിയെ ഫോണില്‍ വിളിച്ചിരുന്നു. അന്വഷണത്തെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടോ എന്ന് ചോദിച്ചു. ഒരു പരാതിയും ഇല്ലെന്നാണ് നടി പറഞ്ഞത്. നടിയുടെ അമ്മയും അതുതന്നെയാണ് പറഞ്ഞതെന്നും മുകേഷ് പറഞ്ഞു. അമ്മയുടെ സമ്മേളനത്തില്‍ സംഭവിച്ചതിന് ക്ഷമ ചോദിച്ചതാണ്. നിരവധി പ്രാവശ്യം ചോദിച്ച ചോദ്യങ്ങളാണ് അന്ന് വീണ്ടും പത്രപ്രവര്‍ത്തകര്‍ ചോദിച്ചത്. എന്നാല്‍ വിഷയത്തില്‍ മുകേഷ് ശബ്ദമുയര്‍ത്തി സംസാരിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയതോടെ വിഷയത്തില്‍ മുകേഷിന്റെ താല്‍പര്യങ്ങളും ചര്‍ച്ചയായി.
https://www.facebook.com/Malayalivartha


























