Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

 സര്‍വ സുഖങ്ങളും അനുഭവിച്ച ദിലീപിന് ഇനിയുള്ളത് കാള രാത്രികള്‍

11 JULY 2017 09:44 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ യുവനടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന്റെ അവസ്ഥ പരമ ദയനീയമാണ്. എസിയിലും ആഢംബര കാറിലും ഹോട്ടലിലും താമസിക്കുന്ന ദിലീപിന് എല്ലാം ഒറ്റ രാത്രി കൊണ്ട് അന്യമായി. മാനസികമായും ശാരീകമായും ദിലീപിന് ഉറങ്ങാന്‍ കഴിയില്ല. എല്ലാ രാജകീയ സുഖങ്ങളിലും കഴിഞ്ഞ ദിലീപിനെ കാത്തിരിക്കുന്നത് കൊതുകുകളുടെ മൂളലാണ്.

അതേസമയം ദിലീപിനെ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ബന്ധുക്കള്‍ക്ക് മാത്രമേ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ അനുമതിയുള്ളൂ. രണ്ട് സുഹൃത്തുക്കള്‍ എത്തിയെങ്കിലും അനുവാദം ലഭിച്ചില്ല. ബന്ധുക്കളാരും ചൊവ്വാഴ്ച ദിലീപിനെ സന്ദര്‍ശിച്ചിട്ടില്ലെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിവരം.

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തത്. ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിനെ സാധാരണ തടവുകാരനായി തന്നെയായിരിക്കും പരിഗണിക്കുകയെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ കോടതി പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നും ജയില്‍ അധികൃതര്‍ക്ക് എന്തെങ്കിലും നിര്‍ദേശം ലഭിച്ചിട്ടുണ്ടോ എന്ന് അറിയില്ലെന്നും പൊലീസ് പറഞ്ഞു.

എന്നാല്‍ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് പ്രത്യേക സെല്ലിലാണ് ഇപ്പോള്‍ ദിലീപിനെ പാര്‍പ്പിച്ചിരിക്കുന്നത്. മറ്റു തടവുകാരുടെ കൂടെ പാര്‍പ്പിക്കാതെ പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

കസ്റ്റഡിയില്‍ വിടണമെന്ന പൊലീസിന്റെ ആവശ്യം തള്ളിയാണ് ദിലീപിനെ റിമാന്‍ഡ് ചെയ്തത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും. നടിക്കെതിരായ അതിക്രമത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാത്രി ആറരയോടെയായിരുന്നു ദിലീപിന്റെ അറസ്റ്റ്. തുടര്‍ന്ന് ആലുവ പൊലീസ് ക്ലബില്‍ കൊണ്ടുവന്ന ദിലീപിനെ ചൊവ്വാഴ്ച പുലര്‍ച്ചെ ആറുമണിയോടെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ എത്തിച്ചു. അങ്കമാലിക്കു സമീപമുള്ള വേങ്ങൂരിലെ മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ദിലീപിനെ ഹാജരാക്കിയത്.

അതേസമയം, തെറ്റു ചെയ്യാത്തതിനാല്‍ ഭയമില്ലെന്ന് മജിസ്‌ട്രേറ്റിന്റെ വസതിയില്‍നിന്ന് ജയിലിലേക്കു കൊണ്ടുപോകവെ മാധ്യമപ്രവര്‍ത്തകരോട് ദിലീപ് പറഞ്ഞു. മജിസ്‌ട്രേറ്റിന്റെ വസതിയില്‍നിന്നു പുറത്തുകൊണ്ടുവന്ന ദിലീപിനെ കൂവലോടുകൂടിയാണ് ജനം സ്വീകരിച്ചത്. അതേസമയം, ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകനായ രാംകുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇതു ബുധനാഴ്ച പരിഗണിക്കുമെന്നാണ് സൂചന.

ദിലീപ് ജനിച്ചു വളര്‍ന്ന സ്വന്തം വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള ജയിലിലായിരിക്കും ദിലീപ് റിമാന്‍ഡില്‍ കഴിയുക എന്ന പ്രത്യേകതയുമുണ്ട്. സഹപ്രവര്‍ത്തകയെ നിഷ്ഠൂരമായി ആക്രമിക്കുന്നതിന് ഗൂഢാലോചന നടത്തിയ കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത ദിലീപിനെ ജയിലിലേയ്ക്ക് കൊണ്ടു പോകുമ്പോള്‍ കൂകി വിളിച്ചാണ് നാട്ടുകാര്‍ വരവേറ്റത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (10 minutes ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (24 minutes ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (38 minutes ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (47 minutes ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (56 minutes ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (3 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (3 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (3 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (4 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (4 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (5 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (5 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (5 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (5 hours ago)

Malayali Vartha Recommends