ദിലീപിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് സൈബര്‍ പോരാളികളുടെ പ്രതികാരം

നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ നടന്‍ ദിലീപിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ദീലിപിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ദിലീപ് ഓണ്‍ലൈനാണ് ഹാക്ക് ചെയ്തത്. ദിലീപ് നായകനായ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമയുടെ ചിത്രവും ജയില്‍ ഇവിടെയാണ്, സെന്‍ട്രല്‍ ജയിലിലേക്ക് സ്വാഗതംക്രിമിനല്‍ ദിലീപ്. ഇതാണ് വെബ്‌സൈറ്റിലെ വാചകങ്ങള്‍.
ദിലീപിനെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. അതിനിടെ സിനിമയുമായി ബന്ധപ്പെട്ട് ദിലീപ് അംഗമായ എല്ലാ സംഘടനകളില്‍ നിന്നും താരത്തെ പുറത്താക്കി. അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ട്രഷറര്‍ സ്ഥാനത്ത് നിന്നും പുറത്താക്കി.
ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ദിലീപ് തന്നെ മുന്‍കൈ എടുത്ത് രൂപീകരിച്ച എക്‌സിബിറ്റേഴ്‌സ് സംഘടന എന്നിവയില്‍ നിന്നും ദിലീപിനെ പുറത്താക്കി.
https://www.facebook.com/Malayalivartha


























