സുനിയുമായി ദിലീപിനു ബന്ധമുണ്ടെന്നു പൊലീസിനു വ്യക്തമായിരുന്നുവെങ്കിലും അതു തെളിയിക്കാനുള്ള മാര്‍ഗം അന്വേഷിച്ചുകൊണ്ടിരിക്കേ സെല്‍ഫി വഴിതുറന്നു

ദിലീപിനു പള്‍സര്‍ സുനിയുമായുള്ള ബന്ധത്തിന്റെ ചിത്രം തെളിഞ്ഞതാകട്ടെ ദൈവം വിരല്‍ തൊട്ട നിമിഷത്തിലാണ് . സുനിയുമായി ദിലീപിനു ബന്ധമുണ്ടെന്നു പൊലീസിനു വ്യക്തമായിരുന്നുവെങ്കിലും അതു തെളിയിക്കാനുള്ള മാര്‍ഗം അന്വേഷിച്ചുകൊണ്ടിരിക്കേയാണു ടെന്നിസ് ക്ലബ്ബിലെ ഒരു സെല്‍ഫി വഴിതുറന്നത്. ദിലീപ് അവിടെ എത്തിയതിനെക്കുറിച്ചു ചോദിക്കാനായി ക്ലബ് ജീവനക്കാരനെ പൊലീസ് ആലുവയിലേക്കു വിളിപ്പിച്ചിരുന്നു.
അവിടെ വച്ചു വിവരങ്ങള്‍ ശേഖരിച്ചശേഷം പോകാന്‍ തുടങ്ങുമ്പോഴാണ് എന്നാണു ദിലീപ് എത്തിയതെന്നു പൊലീസ് വീണ്ടും ചോദിച്ചത്. പൊലീസിന് ഇതറിയാത്തതുകൊണ്ടു ചോദിച്ചതല്ല. തീയതി അറിയാനായി ജീവനക്കാരന്‍ മൊബൈല്‍ ഫോണ്‍ എടുത്തുനോക്കി.
എന്താണു നോക്കുന്നതെന്നു ചോദിച്ചപ്പോള്‍ അവിടെ വന്നപ്പോള്‍ സെല്‍ഫി എടുത്തിരുന്നെന്നും അതിലെ തീയതി നോക്കുകയാണെന്നും പറഞ്ഞു. ഉടന്‍ ഫോണ്‍ വാങ്ങിയ പൊലീസ് സെല്‍ഫികള്‍ പരിശോധിച്ചു. അപ്പോഴാണു സുനി പിന്നില്‍ നില്‍ക്കുന്നതു പൊലീസ് കണ്ടെത്തിയത്.
പള്‍സര്‍ സുനി അവിടെ എത്തിയത് എന്തിനാണെന്ന ചോദ്യം എത്തിയതു ദിലീപിലേക്കാണ്. തനിക്കു പിന്നില്‍ പള്‍സര്‍ സുനിയെ തെളിവിനായി ദൈവം ഒരുക്കി നിര്‍ത്തിയിരുന്ന വിവരം ക്ലബ് ജീവനക്കാരന്‍ അറിയുന്നതും പൊലീസ് അതു കണ്ടെത്തിയപ്പോഴാണ്.
https://www.facebook.com/Malayalivartha



























