നടിക്കെതിരായ പോസ്റ്റ്: അജുവിനെ അറസ്റ്റുചെയ്യുമെന്ന് പോലീസ്

സൈബര്‍ നിയമപ്രകാരം അജു വര്‍ഗീസിനെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്. ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട നടന്‍ അജു വര്‍ഗീസിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. കേസില്‍ മൊഴി രേഖപ്പെടുത്താനായി അജുവിനെ കളമശേരി സ്;റ്റേഷനില്‍ വിളിച്ചു വരുത്തിയ ശേഷമാണ് ഫോണ്‍ പിടിച്ചെടുത്തത്. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് പറഞ്ഞു.
തനിക്ക് പറ്റിയ തെറ്റ് അംഗീകരിച്ചതായി അജു വര്‍ഗീസ് പിന്നീട് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പോസ്റ്റിലെ പിഴവ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ തിരുത്ത് നല്‍കിയിരുന്നിരുന്നുവെന്നും അജു പറഞ്ഞു.
അജു തെറ്റ് സമ്മതിച്ചതായി പൊലീസും പറഞ്ഞു. മൊബൈല്‍ ഫോണിന്റെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയായ ശേഷം ആവശ്യമെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ആലോചിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. നടിയുടെ പേര് സമൂഹമാദ്ധ്യമത്തിലൂടെ വെളിപ്പെടുത്തിയതിനെതിരെ കളമശേരി സ്വദേശി ഗിരിഷ് നല്‍കിയ പരാതിയിലാണ്
https://www.facebook.com/Malayalivartha





















