നരേന്ദ്ര മോദി വടകര റെയില്‍വേസ്റ്റേഷനില്‍; ടീഷര്‍ട്ടും പാന്റും ധരിച്ച് സുരക്ഷയില്ലാതെ നില്‍ക്കുന്ന മോദിയെ കണ്ടവര്‍ ഞെട്ടി

കറങ്ങിത്തിരിഞ്ഞ് പഹയന്‍ വടകര സ്റ്റേഷനിലും എത്തിയെന്നാണ് ഒരാള്‍ അടിക്കുറിപ്പെഴുതിയിരിക്കുന്നത്. ഇസ്രയേല്‍ സന്ദര്‍ശനം കഴിഞ്ഞ് ജര്‍മ്മനിയിലേക്ക് പോയ നരേന്ദ്ര മോദി തിരിച്ചുവന്നത് കരിപ്പൂര്‍ വിമാനത്താവളം വഴിയോ എന്ന സംശയം സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുകയാണ് ചിലര്‍. സംഗതി തമാശയായി എഴുതിത്തള്ളാന്‍ വരട്ടെ. ഈ ചിത്രം കണ്ടു നോക്കൂ. മോദിയുടെ അതേ രൂപത്തിലുള്ള ഒരാള്‍ സ്റ്റേഷനില്‍ നില്‍ക്കുന്ന ചിത്രം.
അതാണ് 'മോദി വടകര സ്റ്റേഷനില്‍' എന്ന പേരില്‍ വൈറലാകുന്നത്. പാന്റ്സും ടീഷര്‍ട്ടും ഒരു നീല സൈഡ് ബാഗുമായി മൊബൈല്‍ ഫോണ്‍ നോക്കി നില്‍ക്കുന്ന രൂപത്തിലാണ് പേരറിയാത്ത ഡ്യൂപ്പ് മോദിയുടെ നില്‍പ്പ്. എങ്ങോട്ടേക്കോ ഉള്ള യാത്രയ്ക്കായി ട്രെയിന്‍ കാത്ത് നില്‍ക്കുകയാണ് ഇയാളെന്ന് ഉറപ്പ്. സൈഡ് ആംഗിളില്‍ നിന്ന് ആരോ മൊബൈലില്‍ പകര്‍ത്തിയ ചിത്രത്തിലെ ആളെ കണ്ടാല്‍ ആരും ഒറ്റ നോട്ടത്തില്‍ അത് നരേന്ദ്ര മോദിയല്ലെന്ന് പറയില്ല.
സൂക്ഷിച്ച് നോക്കിയാലും സംശയം ബാക്കിയാവും. ഒറിജിനലിനെ വെല്ലുന്നതാണ് ഡ്യൂപ്പിന്റെ ഫോട്ടോ. കറങ്ങിത്തിരിഞ്ഞ് പഹയന്‍ വടകര സ്റ്റേഷനിലും എത്തിയെന്നാണ് ഒരാള്‍ ഫോട്ടോയുടെ അടിക്കുറിപ്പെഴുതിയിരിക്കുന്നത്. എന്നാല്‍ സ്ഥലം വടകര സ്റ്റേഷനാണോ എന്നതിന് അടയാളങ്ങളൊന്നുമില്ല. കേരളത്തിലെ ഏതോ അധികം തിരക്കില്ലാത്ത സ്റ്റേഷനാണെന്ന് പറയാം.
https://www.facebook.com/Malayalivartha


























