Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

പൾസർ സുനി ദുബായ് കേന്ദ്രീകരിച്ചുള്ള ഹവാല റാക്കറ്റിന്റെ മുഖ്യ കണ്ണി ?

14 JULY 2017 09:04 AM IST
മലയാളി വാര്‍ത്ത

യുവനടിയെ ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാർ (പൾസർ സുനി) ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹവാല റാക്കറ്റിന്റെ കണ്ണിയെന്ന് രഹസ്യ വിവരം. സിനിമാ ഷൂട്ടിങ് ലൊക്കേഷനുകളിലേക്ക് കുഴൽപ്പണം എത്തിക്കുന്ന ഏജന്റായി പ്രവർത്തിക്കുന്ന സുനി അതിനുള്ള സൗകര്യത്തിനാണു നിർമാണക്കമ്പനിയുടെ ഡ്രൈവറായി ജോലി ചെയ്യുന്നതെന്നും സൂചനയുണ്ട്.

വ്യാജ പാസ്പോർട്ടുകളിൽ 2013, 2014 വർഷങ്ങളിൽ പല തവണ സുനി ദുബായിലെത്തിയതിനു തെളിവുണ്ട്. പെൺവാണിഭ സംഘങ്ങൾക്കുവേണ്ടി മലയാളി യുവതികളെ വിദേശത്തേക്കു കടത്തിയ മനുഷ്യക്കടത്തു കേസിൽ ദുബായ് പൊലീസ് തെരയുന്ന ‘സുനിൽ സുരേന്ദ്ര’നും പൾസർ സുനിയും ഒരാളാണെന്ന സംശയവും പൊലീസ് അന്വേഷിക്കുകയാണ്.

ഹവാല രംഗത്തെ പ്രതിയോഗികൾ കടത്തുന്ന കുഴൽപ്പണം തട്ടിയെടുക്കാനുള്ള ഗുണ്ടാസംഘം പൾസർ സുനിയുടെ നിയന്ത്രണത്തിലുണ്ടായിരുന്നെന്ന് പൊലീസ് നിഗമനം. 2014 മേയിൽ പാലായ്ക്കു സമീപം കെഎസ്ആർടിസി ബസിൽ കടത്തിയ നാലുലക്ഷം രൂപയുടെ നോട്ടുകൾ മുഖത്തു മുളകു സ്പ്രേ അടിച്ചു കവർന്ന കേസിൽ സുനി പിടികിട്ടാപ്പുള്ളിയായിരുന്നു.

മുൻനിര നടന്മാരും സാങ്കേതിക വിദഗ്ധരുമായി മറ്റു ഡ്രൈവർമാർക്കില്ലാത്ത അടുപ്പം സുനിയുണ്ടാക്കിയതും കള്ളപ്പണ ഇടപാടിലൂടെ ആവാമെന്നു പൊലീസ് കരുതുന്നു. മൂന്നു പേരുകളിൽ ഇയാൾക്കു വ്യാജ പാസ്പോർട്ടുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയതാണ്, ഹവാല ഇടപാടുകളിലേക്കും ദുബായ് ബന്ധങ്ങളിലേക്കും സൂചന നൽകുന്നത്. നടിയോട് അതിക്രമം കാണിച്ച കേസിൽ സുനി വിദേശത്തേക്കു കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിൽ നോട്ടിസ് നൽകിയിരുന്നു. ഇതേത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരുകളിൽ പാസ്പോർട്ടുണ്ടായിരുന്നതായി കണ്ടെത്തിയത്.

2013ൽ ഏൽപ്പിച്ച ക്വട്ടേഷൻ നടത്താൻ രണ്ടു തവണ പരാജയപ്പെട്ടെങ്കിലും ക്വട്ടേഷൻ നിലനിൽക്കുന്നതായി ദിലീപ് അറിയിച്ചതോടെയാണ് നടിയെ ഉപദ്രവിച്ചത്. സുനി ജയിലിനുള്ളിൽനിന്നു ദിലീപിനു കൊടുത്തുവിട്ട കത്തിലെ ഒരു വാചകം ഇങ്ങനെയാണ് ‘‘സൗണ്ട് തോമ മുതൽ ജോർജേട്ടൻസ് പൂരം വരെയുള്ള കാര്യങ്ങൾ ഞാൻ ആരോടും പറഞ്ഞിട്ടില്ല...’’ നടി ക്വട്ടേഷനു പുറമെ മറ്റു ചില ഇടപാടുകൾ കൂടി ഇവർക്കിടയിൽ ഉണ്ടായിരുന്നതിന്റെ സൂചനയാണിതെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (2 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (3 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (3 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (3 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (5 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (5 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (6 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (6 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (8 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (9 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (9 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (10 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends