Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

സംഘര്‍ഷത്തില്‍ കുത്തേറ്റുവീണ ആര്‍എസ്എസുകാരനെ ആശുപത്രിയിലെത്തിച്ചത് മുസ്ലീം യുവാവ്; നന്ദി അറിയിച്ച് കുടുംബം 

14 JULY 2017 03:12 PM IST
മലയാളി വാര്‍ത്ത

ഇതാ നന്മയുള്ള നല്ലവാര്‍ത്ത. സംഘര്‍ഷത്തില്‍ കുത്തേറ്റുവീണ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആശുപത്രിയിലെത്തിച്ചത് സുഹൃത്തായ മുസ്ലീം യുവാവ്. ജൂലൈ നാലിന് ദക്ഷിണ കന്നഡയിലെ ബന്ദ്‌വാള്‍ താലൂക്കിലാണ് സംഭവം നടന്നത്.
ബാംഗ്ലൂര്‍ചിക്കമംഗ്ലൂര്‍ റോഡില്‍ അലക്ക്ശാല നടത്തുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശരത് മാഡിവാലയെ ഒരു സംഘം ആളുകള്‍ കുത്തിപരുക്കേല്‍പിക്കുകയായിരുന്നു. അലക്കുശാലയ്ക്ക് സമീപത്തായി പഴക്കട നടത്തുന്ന അബ്ദുള്‍ റഊഫ് ഉടന്‍ തന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകായിരുന്നു.
ഞാന്‍ നിസ്‌കാരം കഴിഞ്ഞ ശേഷം പഴക്കടയില്‍ ഇരിക്കുകയായിരുന്നു. പെട്ടെന്ന് തൊട്ടടുത്ത് പച്ചക്കറിക്കട നടത്തുന്ന പ്രവീണ്‍ ഓടിയെത്തി ശരത്തിന് കുത്തേറ്റെന്ന് പറഞ്ഞു. ഞാന്‍ ഓടിച്ചെല്ലുമ്പോള്‍ ശരത് ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു. ആ വഴി കടന്നുപോയ വാഹനങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ശരതിനെ കയറ്റാന്‍ ഞങ്ങള്‍ യാചിച്ചു. ആരും തയ്യാറായില്ല. അവസാനം ഞാന്‍ എന്റെ പഴക്കടയില്‍ ഉപയോഗിക്കുന്ന ഓട്ടോറിക്ഷയില്‍ ശരതിനെ ആശുപത്രിയില്‍ എത്തിച്ചു. 
അബ്ദുള്‍ റഊഫ് 
മാരകമായി പരുക്കേറ്റ ശരത് ജൂലൈ 11ന് ആശുപത്രിയില്‍ മരിച്ചു. മകന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചതിന് ശരത് മാഡിവാലയുടെ അച്ഛന്‍ തനിയപ്പ നന്ദി അറിയിച്ചു.
എനിക്ക് റഊഫിനെ അറിയാം. എന്റെ മകനെ ആശുപത്രിയില്‍ എത്തിച്ചതിന് ഞങ്ങള്‍ ഉറപ്പായും റഊഫിന് നന്ദി പറയണം. 
തനിയപ്പ മാഡിവാല 
ശരത് ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് അറിയില്ലായിരുന്നെന്നും തന്നെ സംബന്ധിച്ചിടത്തോളം 14 വര്‍ഷമായി അറിയാവുന്ന, തനിയപ്പയുടെ മകന്‍ മാത്രമാണെന്നും റഊഫ് പറഞ്ഞു. ശരത് എത്രയും പെട്ടെന്ന് രക്ഷപ്പെടണേ എന്ന് താന്‍ പ്രാര്‍ത്ഥിച്ചു. പിന്നീട് അയാള്‍ മരിച്ചതായി അറിഞ്ഞു. ദീപാവലിക്കും ഈദിനും തങ്ങള്‍ മധുരപലഹാരങ്ങളും സമ്മാനങ്ങളും കൈമാറുകയുണ്ടായിരുന്നെന്നും റഊഫ് കൂട്ടിച്ചേര്‍ത്തു.
ശരത് മാഡിവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂണ്‍ 21ന് അഷ്‌റഫ് എന്ന എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്റെ തിരിച്ചടിയാണിതെന്നാണ് പൊലീസിന്റെ അനുമാനം. വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കുന്ന ദക്ഷിണ കന്നഡയില്‍ മൂന്നാഴ്ച്ചയ്ക്കിടെയുണ്ടാകുന്ന രണ്ടാമത്തെ കൊലപാതകമാണ് ശരത് മാഡിവാലയുടേത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (2 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (3 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (3 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (3 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (5 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (5 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (6 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (6 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (8 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (9 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (9 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (10 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends