നിങ്ങള്‍ക്ക് അവളെ ദ്രൗപതി എന്നുവിളിക്കണോ '' ആക്രമണത്തിന് ഇരയായ നടിയുടെ പേരു പറയുന്നതില്‍ തെറ്റില്ലന്ന് ഉലകനായകന്‍

കേരളം പത്രമാധ്യമങ്ങള്‍ക്കുമുന്നില്‍ കണ്ണുകൂര്‍പ്പിച്ചിരിക്കുബോള്‍ തമിഴ്‌സിനിമാലോകത്തിന്റെ സുപ്രദാനമായ പ്രതികരണം കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടിയുടെ പേര് പുറത്തുപറയുന്നതില്‍ തെറ്റില്ലെന്ന് നടന്‍ കമല്‍ ഹാസന്‍ . നടിയുടെ കാര്യം മാത്രമല്ല, സമൂഹത്തില്‍ നമ്മുടെ ചുറ്റുപാടും നില്‍ക്കുന്ന സ്ത്രീകളും എനിക്കു പ്രധാനപ്പെട്ടവരാണ്. അവര്‍ക്ക് എന്തെങ്കിലും പറ്റാന്‍ ഞാന്‍ അനുവദിക്കില്ല. അതു നമ്മുടെ കടമയാണ്. അഭിനേത്രി ആയതുകൊണ്ടു മാത്രമല്ല അവരെ പിന്തുണയ്ക്കുന്നതെന്ന് ഉലകനായകന്‍ പ്രതികരിച്ചു .
നടിയുടെ പേര് പുറത്തുപറയുന്നത് ശരിയല്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പേരു പറയുന്നതില്‍ തെറ്റില്ലെന്ന് കമല്‍ പ്രതികരിച്ചു . നിങ്ങള്‍ക്ക് അവളെ ദ്രൗപതി എന്നു വിളിക്കണോ, അതു വിളിക്കൂ. എന്നാല്‍ പെണ്ണ് എന്നു വിളിക്കരുത്. തമിഴ് ടെലിവിഷനില്‍ കമല്‍ അവതരിപ്പിക്കുന്ന ബിഗ്‌ബോസ് ഷോയെക്കുറിച്ചുള്ള ഹിന്ദു സംഘടനയുടെ പരാതിയില്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് മലയാളസിനിമയെ പിടിച്ചുകുലുക്കിയ ആക്രമണത്തിലുള്ള ഉലകനായകന്റെ പ്രതികരണം. അതേ സമയം നടിയുടെ പേര് പറഞ്ഞ വിഷയത്തില്‍ കേന്ദ്ര വനിതാ കമ്മീഷന്‍ കമല്‍ഹാസനെതിരെ കേസെടുത്തു.
https://www.facebook.com/Malayalivartha


























