കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസിസില്‍ നിന്നും 122 പേരെ പിരിച്ചു വിട്ടു

കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍െ്രെപസിസില്‍ നിന്നും 122 പേരെ പിരിച്ചുവിട്ടു. പെന്‍ഷന്‍ പ്രായമായ 58 കഴിഞ്ഞിട്ടും ജോലിയില്‍ തുടര്‍ന്നവരെയാണ് എം.ഡി. പുരുഷോത്തമന്‍ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കിയത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. െ്രെഡവര്‍ മുതല്‍ ചീഫ് മാനേജര്‍ തസ്തികയില്‍വരെ ജോലി ചെയ്തിരുന്നവരെയാണ് പിരിച്ചു വിട്ടത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് പെന്‍ഷന്‍ പ്രായം കഴിഞ്ഞിട്ടും ഇവര്‍ ജോലയില്‍ തുടര്‍ന്നത്. ജോലിയില്‍ തുടരുന്നതിന് ജീവനക്കാര്‍ക്ക് അനുകൂലമായി കോടതിയുടെ ഇടക്കാല ഉത്തരവ് ഉണ്ടായിരുന്നു. ഇതിനെതിരെ സര്‍ക്കാരും കോടതിയെ സമീപിച്ചിരുന്നു. വെള്ളിയാഴ്ച ഇതു സംബന്ധിച്ച് ഹൈക്കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് നടപടി.
https://www.facebook.com/Malayalivartha


























