സുരാജിന്റെ സിനിമയുടെ ചിത്രീകരണം ബംഗളൂരൂവില്‍ തടഞ്ഞു

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന മലയാള ചിത്രം ആഭാസത്തിന്റെ ചിത്രീകരണം ബംഗളൂരുവില്‍ ഒരു സംഘം ആളുകള്‍ തടഞ്ഞു. പാകിസ്ഥാന്‍ രാഷ്ട്രപിതാവ് മുഹമ്മദ് അലി ജിന്നയുടെ ചിത്രം പതിച്ച ബസ് ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ചിത്രീകരണം തടസപ്പെടുത്തിയത്.
ജൂഡിത്ത് സംവിധാനം ചെയ്യുന്ന ആഭാസം എന്ന സിനിമയുടെ ചിത്രീകരണം രണ്ടാഴ്ചയായി ബംഗളൂരുവിലെ ഹോസകോട്ടയില്‍ പുരോഗമിക്കുകയാണ്. സിനിമയ്ക്കായി മുഹമ്മദലി ജിന്നയുടെ ചിത്രം പതിച്ച പച്ചനിറത്തിലുള്ള ബസ് ഉപയോഗിച്ചിരുന്നു. രാജ്യദ്രോഹികള്‍ എന്ന ലേബലോടെ ബസിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതാണ് സിനിമയുടെ ചിത്രീകരണം തടയാന്‍ കാരണം.
പിന്നീട് ബസിന് പിന്നിലെ ജിന്നയുടെ ചിത്രം നീക്കിയ ശേഷമാണ് ചിത്രീകരണം തുടരാന്‍ പൊലീസ് അനുമതി നല്‍കിയത്. സുരാജിനെ കൂടാതെ റിമ കല്ലിങ്കലും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
https://www.facebook.com/Malayalivartha


























