Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ചോദ്യം, ദൃശ്യമെവിടെ? മറുപടി ദിലീപിന്റെ സിനിമാ സ്റ്റൈൽ പൊട്ടിച്ചിരി !!

15 JULY 2017 09:37 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപ് പൊലീസ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥരോട് തന്‍റെ ചില സിനിമകളിലെ അതേ രീതിയില്‍ പരിഹാസ രൂപേണയുള്ള മറുപടികളാണ് ദിലീപ് നല്‍കുന്നത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനെക്കുറിച്ച് പോലീസ് ദിലീപിനോട് ചോദിക്കുകയും തനിക്ക് അതിനെക്കുറിച്ച് ഒന്നും തന്നെ അറിയില്ലെന്ന് ദിലീപ് മറുപടി പറയുകയും ചെയ്തു. എന്നാല്‍ ദിലീപിന്റെ മറുപടിയോടു പ്രതികൂലമായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.

തമാശയൊക്കെ സിനിമയില്‍ മതിയെന്നും ഇത് സിനിമയില്‍ ഉള്ള പോലീസുമല്ലെന്നാണ് അന്വേഷണ ഉധ്യോഗസ്ഥൻ ദിനേന്ദ്ര കശ്യപ് ദിലീപിനോട് പറഞ്ഞത്. ചോദ്യം ചെയ്യലില്‍ ദിലീപ് സഹകരിച്ചില്ലെന്നും ഇടയ്ക്ക് തമാശകള്‍ പറഞ്ഞ് കേസ് വഴി തിരിച്ചു വിടാന്‍ ശ്രമിക്കുകയും ചെയ്ത ദിലീപിന് താക്കീത് നല്‍കുകയും എസ് പി ചെയ്തു. കോടതിയില്‍ എത്തിയപ്പോഴും സമാന സംഭവം ഉണ്ടായി കോടതിയിലെ താമസത്തെക്കുറിച്ച് പറഞ്ഞപ്പോഴായിരുന്നു നടനെ ഇത് സിനിമയിലെ കോടതിയല്ലെന്നും ശരിക്കുമുള്ളത് വരുന്നെ ഉള്ളെന്നും പോലീസ് പറഞ്ഞു.

ഉദ്യോഗസ്ഥരോട് അടുക്കാനും തമാശ പറയാനും നടന്‍ ശ്രമിച്ചപ്പോള്‍ പോലീസ് അത് പ്രോത്സാഹിപ്പിച്ചില്ല. കൂടാതെ എസ്പി പോലീസുകാര്‍ക്ക് തമാശയും സൗഹൃദവും വേണ്ടെന്ന് താക്കീത് നല്‍കുകയും ചെയ്തു. ഇപ്പോള്‍ തന്നെ പോലീസിന്റെ സ്വരം മാറാന്‍ തുടങ്ങി. ഇനിയുള്ള സമയം ഇരുകൂട്ടര്‍ക്കും നിര്‍ണായകമാണ്. അതേ സമയം അപ്പുണ്ണി മുങ്ങിയതും പോലീസിനെ കലിപ്പിക്കുന്നുണ്ട്. നടിയെ അക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവിലെന്നാണ് സൂചന. അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും അപ്പുണ്ണി എത്തിയിരുന്നില്ല.

അപ്പുണ്ണിയുടെ അഞ്ച് ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഏലൂരിലെ വീട്ടില്‍ പൊലീസ് എത്തിയെങ്കിും അപ്പുണ്ണിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടായേക്കുമെന്ന് വിവരം. ദിലീപിന്റെ തെളിവെടുപ്പ് അവസാനിച്ചതോടൊപ്പം മൊഴിയെടുക്കലും പൂര്‍ത്തിയായിട്ടുണ്ട്. ഗൂഡാലോചനയില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെടാത്ത സാഹചര്യത്തില്‍ പ്രതികളെ സഹായിച്ച ചിലര്‍ ഉടന്‍ അറസ്റ്റിലായേക്കും.

ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇക്കാര്യം ഫോണ്‍രേഖകളുടെ അടിസ്ഥാനത്തിലും മറ്റ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലും പൊലീസിന് വ്യക്തമായിട്ടുണ്ട്.പ്രതി കേസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയെ ബോധിപ്പിച്ചു. ഉടന്‍ കോടതി ദിലീപിനോട് പൊലീസിനെ കുറിച്ച് ചോദിച്ചു. പൊലീസില്‍ നിന്ന് ശാരീരിക പീഡനം ഉണ്ടോയെന്നായിരുന്നു കോടതി ചോദിച്ചത്. ചോദ്യത്തിനുള്ള ഉത്തരം ദിലീപ് ഒറ്റവാക്കില്‍ ഒതുക്കി. പരാതി ഇല്ലെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമായിരുന്നു ദിലീപ് മറുപടി നല്‍കിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (4 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (4 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (5 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (5 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (5 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (7 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (7 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (7 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (7 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (7 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (8 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (8 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (9 hours ago)

Malayali Vartha Recommends