Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ജപ്തി ഭീഷണി നേരിടുന്ന എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത കുടുംബത്തിനു തണലായി സുരേഷ് ഗോപി

15 JULY 2017 02:37 PM IST
മലയാളി വാര്‍ത്ത

പിന്നോക്ക വികസന കോര്‍പ്പറേഷന്റെ ജപ്തി ഭീഷണി മൂലം മുള്ളേരിയയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുടുംബം കുടിയിറങ്ങേണ്ടി വരില്ല. നടനും എംപിയുമായ സുരേഷ് ഗോപി ഇവരുടെ കുടിശ്ശികതുക അടച്ചുതീര്‍ക്കുമെന്ന് ഉറപ്പ് നല്‍കി. മുള്ളേരിയ ബെള്ളൂര്‍ കല്‍ക്കയിലെ പാര്‍വ്വതിയും മകന്‍ ദിനേശനും അടങ്ങുന്ന നാലംഗ കുടുംബത്തിനാണ് കൈത്താങ്ങുമായി സുരേഷ് ഗോപിയെത്തിയത്.
സാങ്കേതികത്വത്തിന്റെ പേരില്‍ ബന്ധപ്പെട്ട അധികാരികള്‍ കൈയ്യൊഴിഞ്ഞതോടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുടുംബം വഴിയാധാരമാകുന്ന അവസ്ഥയെ പറ്റി കാസര്‍കോട് വാര്‍ത്തയടക്കമുള്ള മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പിന്നോക്ക വികസന കോര്‍പറേഷനില്‍ കുടുംബം അടയ്ക്കാനുള്ള കുടിശികത്തുക അടയ്ക്കാമെന്നു സുരേഷ് ഗോപി അറിയിച്ചത്. വായ്പയുടെ പലിശ ഒഴിവാക്കുന്നത് അടുത്ത 25നു ചേരുന്ന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗം പരിഗണിക്കുമെന്നു കോര്‍പറേഷന്‍ അധികൃതരും ഉറപ്പു നല്‍കി. സാഹിത്യകാരന്‍ ഡോ. അംബികാസുതന്‍ മാങ്ങാടിനെ ഫോണില്‍ ബന്ധപ്പെട്ടു കൊണ്ടാണ് സുരേഷ് ഗോപി തുക അടയ്ക്കാമെന്നേറ്റത്.
പാര്‍വ്വതിയുടെ ഭര്‍ത്താവും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനുമായ എല്യണ്ണ ഗൗഡ 2011 സെപ്തംബറിലാണ് പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും ഒരു ലക്ഷം രൂപ വായ്പയെടുത്തത്. 22,000 രൂപ എല്യണ്ണ തിരിച്ചടച്ചുവെങ്കിലും ഇദ്ദേഹം മരണപ്പെട്ടതോടെ വായ്പാ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ജൂലൈ 15ന് മുമ്പ് മുതലും പലിശയും ഉള്‍പ്പെടെ 1,32,064 രൂപ തിരിച്ചടച്ചില്ലെങ്കില്‍ ഈടുവെച്ച വീടും സ്ഥലവും ജപ്തി ചെയ്യുമെന്നാണ് പിന്നോക്ക വികസന കോര്‍പ്പറേഷന്‍ കുടുംബത്തിന് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നത്. വായ്പ എഴുതി തള്ളുന്നതിനായി എന്‍ഡോസള്‍ഫാന്‍ സെല്ലിനെ സമീപിച്ചെങ്കിലും അവര്‍ മുഖം തിരിച്ചതായും കുടുംബം പരാതിപ്പെട്ടിരുന്നു. എല്ലാ വഴികളും അടഞ്ഞെന്നു കരുതിയപ്പോഴാണ് പാര്‍വതിക്കും കുടുംബത്തിനും പ്രതീക്ഷയേകി സുരേഷ് ഗോപി ഇടപെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (4 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (4 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (5 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (5 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (7 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (7 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (7 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (7 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (10 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (10 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (10 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (11 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (11 hours ago)

Malayali Vartha Recommends