പത്തനംതിട്ടയില്‍ പതിനേഴുകാരിയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ യുവാവ് പിടിയില്‍

നാരങ്ങാനത്ത് പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ സംഭവത്തിലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടമ്മനിട്ട കല്ലേലിമുക്കിനു സമീപം കുരീത്തെറ്റ കോളനിയിലെ 17 വയസുള്ള പെണ്‍കുട്ടിയെ വെള്ളിയാഴ്ച സന്ധ്യയോടെ ആക്രമിച്ച സജിനെ (23) വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍നിന്നാണ് ആറന്മുള പൊലീസ് പിടികൂടിയത്. ഇയാളുടെ ശരീരത്തില്‍ 50 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
അതേസമയം, എണ്‍പതുശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതീവ ഗുരുതരനിലയില്‍ ചികില്‍സയിലാണ്. സജിനെ വൈദ്യ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. പ്രണയത്തിലാണെന്ന പേരില്‍ തന്റെ കൂടെ രാത്രിയില്‍ ഇറങ്ങി വരണമെന്ന ആവശ്യം നിരസിച്ചതിനാണ് സജിന്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. പെണ്‍കുട്ടിയും സജിലുമായി പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്.
https://www.facebook.com/Malayalivartha

























