എന്തിനാണ് നിങ്ങള്‍ എസ്എഫ് ഐ യില്‍ ചേരുന്നത്? ജിഷ്ണുവിന്റെ അവസ്ഥ വരാനോ?

ജിഷ്ണു ആഗ്രഹിച്ച സര്‍ക്കാരാണ് അധികാരത്തിലുള്ളത്. അതിനാല്‍ സര്‍ക്കാരിനെതിരെ ഞാനൊന്നും പറയുന്നില്ല ....
ജീഷ്ണുപ്രണോയിയുടെ അമ്മ മഹിജയുടെ വാക്കുകളാണ് ഇത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അമ്മ ഇക്കാര്യം പറഞ്ഞത്.
കേരളത്തില്‍ എസ് എഫ് ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ് ജിഷ്ണുവിന്റെ അമ്മയുടെ വാക്കുകള്‍. എസ് എഫ് ഐ എന്ന സംഘടന ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് ജിഷ്ണു നെഹ്‌റു കോളേജിലെ ഗുണ്ടകളോട് ഏറ്റുമുട്ടിയത്. ഒടുവില്‍ ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംഭവിച്ച അതേ ദുര്‍വിധി ജിഷ്ണുവിനും ഉണ്ടായി.
എസ് എഫ് ഐ എന്നാല്‍ ആവേശമാണെന്ന് വിശ്വസിക്കുന്ന ഒരു വലിയ വിദ്യാര്‍ത്ഥി സമൂഹം കേരളത്തിലുണ്ട്. പഴയ കാലത്തെ എസ് എഫ് ഐ നേതാക്കള്‍ പിന്തുടര്‍ന്ന പാരമ്പര്യമാണ് ആ വിദ്യാര്‍ത്ഥി സംഘടനയെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയങ്കരമാക്കിയത്. എന്നാല്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കിടയിലെ ലാഭക്കൊതി വിദ്യാര്‍ത്ഥികളെയും ബാധിച്ചു. അവര്‍ പാര്‍ട്ടിനേതാക്കന്‍മാരുടെ പാത പിന്തുടര്‍ന്ന് കാലത്തിനനുസരിച്ച് ജീവിക്കാന്‍ ആരംഭിച്ചു.
സി പി എം നേതാക്കള്‍ മുമ്പും സുഖലോലുപരായിട്ടുണ്ട്. അന്നൊന്നും എസ്എഫ്‌ക്കെക്കാര്‍ അതിനോട് യോജിച്ചിരുന്നില്ല. പാര്‍ട്ടി ഒരു നിലപാട് എടുക്കുമ്പോള്‍ എസ് എഫ് ഐ മറ്റൊരു നിലപാട് എടുത്തിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ എസ് എഫ് ഐ നേതാക്കള്‍ക്ക് അതിനുള്ള ധൈര്യമില്ല.
നെഹ്‌റു കോളേജ് ചെയര്‍മാനെ അറസ്റ്റ് ചെയ്യാന്‍ മടിക്കുന്നത് എസ് എഫ് ഐ യുടെ മാത്യ സംഘടന നേതൃത്വം നല്‍കുന്ന സര്‍ക്കാരാണെന്നതാണ് അതിശയകരം.കൃഷ്ണദാസിന് സി പി എമ്മുമായി യാതൊരു ബന്ധവുമില്ല. എന്നിട്ടും അയാളെ സഹായിക്കുന്നത് എന്തുകൊണ്ടാണെന്ന് സി പി എമ്മുകാര്‍ക്ക് പോലും അറിയില്ല.
ജിഷ്ണുവിന്റെ കുടുംബം ആര്‍ എസ് എസുകാരാണെന്ന മട്ടിലാണ് മുഖ്യമന്ത്രി പെരുമാറുന്നത്. ജിഷ്ണുവിനെ അമ്മാവന്‍ ദേശാഭിമാനിയുടെ ലേഖകനാണ്. കുടുംബം കമ്യൂണിസ്റ്റുകാരും.
എസ് എഫ് ഐ ആകാന്‍ ആഗ്രഹിക്കുന്ന ഓരോ വിദ്യാര്‍ത്ഥിയും ജിഷ്ണുവിന്റെ അനുഭവം മനസ്സിലാക്കണം. ആരാണ് ശരിയെന്നും ആരാണ് തെറ്റെന്നും മനസിലാക്കാനുള്ള വിവേകം വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാവണം. ഇത്തരം സമയം കളയലുകള്‍ എന്തിനാണെന്ന് കുട്ടികള്‍ മനസിലാക്കട്ടെ.
https://www.facebook.com/Malayalivartha




















