ദിലീപ് അന്ന് പറഞ്ഞത് സത്യം...കേരള പോലീസിനു മുന്നില്‍ അസാധ്യമായി ഒന്നുമില്ല

കേരളപോലീസിനെ കുറിച്ച് ദിലീപ് അന്ന് പറഞ്ഞത് എത്രത്തോളം സത്യമെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് പോലീസ് കസ്റ്റഡിയില്‍ ആയതിനെ തുടര്‍ന്നാണ് താരത്തിന്റെ ഒരു പഴയ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ചാലക്കുടി ഡി സിനിമാസില്‍ ഉണ്ടായ കവര്‍ച്ചയില്‍ കേരള പോലീസ് പ്രതിയെ പിടികൂടിയതിനെ തുടര്‍ന്നാണ് ദിലീപ് ഈ പോസ്റ്റ് ഇട്ടത്. കഴിഞ്ഞ വര്‍ഷം നംവബര്‍ 16 നായിരുന്നു സംഭവം നടന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
കേരളാപോലീസിന് ഒരു വലിയസല്യൂട്ട്. ഓഗസ്റ്റ് 28നു എന്റെ തിയേറ്ററില്‍ നടന്ന മോഷണത്തിലെ പ്രതിയെ പിടിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സാഹസീകതയ്ക്കും,ബുദ്ധികൂര്‍മ്മതയ്ക്കും എന്റെ സല്യൂട്ട്.കഴിഞ്ഞ രണ്ടരമാസം കൊണ്ട് ഒരു അസാധാരണ മോഷണക്കേസിലെ പ്രതിയെ ശാസ്ത്രീയമായ് കീഴ്‌പ്പെടുത്ത അസാധാരണ വൈഭവമ്മാണു ഈ കേസന്വേഷിച്ച ഉദ്ധ്യോഗസ്ഥര്‍ കാഴ്ചവച്ചത്,കേരളാപോലീസിനു മുന്നില്‍ അസാധ്യമായ് ഒന്നുമില്ലെന്ന് ഒരിക്കല്‍ക്കൂടി വ്യതമാക്കപ്പെട്ടു ഈ കേസിന്റെ അന്വേഷണം.ഒരിക്കല്‍ക്കൂടി കേരളാ പോലീസിന് ഒരു ബിഗ് സല്യൂട്ട്. ഒപ്പം ഈ കേസ് സുത്യര്‍ഹമാം വിധം അന്വ്വേഷണം പൂര്‍ത്തിയാക്കിയ, അതിനു നേതൃത്ത്വം നല്‍കിയ ശ്രീമതി നിശാന്തിനിIPS ,DYSPവാഹിദ് C I കൃഷ്ണന്‍M.K S Iജയേഷ് ബാലന്‍ ad S Iലോനപ്പന്‍K.D, ASI murali, senior CPO സതീശന്‍ മനോജ്, അജിത്,CPO തുടങ്ങിയവര്‍ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

https://www.facebook.com/Malayalivartha

























