രണ്ടു വര്‍ഷം മുമ്പ് നിര്‍മാതാവിനു വേണ്ടിയും സുനില്‍ ക്വട്ടേഷന്‍ മാനഭംഗം നടത്തിയതായി വിവരം

യുവനടിയെ ഉപദ്രവിച്ചതിനു പിടിയിലായ സുനില്‍കുമാര്‍ രണ്ടു വര്‍ഷം മുന്‍പും സമാന ക്വട്ടേഷന്‍ നടപ്പാക്കിയതായി പൊലീസിനു വിവരം ലഭിച്ചു. കിളിരൂര്‍ പീഡനക്കേസില്‍ ആരോപണവിധേയനായ നിര്‍മാതാവിനു വേണ്ടിയായിരുന്നു അത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യും.
അന്നു സുനില്‍ ഉപദ്രവിച്ച നടി അന്വേഷണത്തോടു സഹകരിക്കാന്‍ തയ്യാറായിട്ടുണ്ട്. സുനിലിന്റെ ക്രിമിനല്‍ പശ്ചാത്തലം ദിലീപ് മനസ്സിലാക്കിയതു നിര്‍മാതാവില്‍നിന്നാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ദിലീപിന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്ക് ഇയാള്‍ ഇടനിലക്കാരനായതിന്റെ തെളിവുകളും ലഭിച്ചു. ഇപ്പോള്‍ ജനപ്രതിനിധിയായ നടന്റെ െ്രെഡവറായി സുനില്‍ ജോലി ചെയ്യുമ്പോഴാണു സംഭവം.
ദിലീപിന് അനുകൂലമായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തി, ഷൂട്ടിങ് പൂര്‍ത്തിയാക്കിയ സിനിമ റിലീസ് ചെയ്യാനുള്ള ശ്രമങ്ങളുടെ പിന്നിലും നിര്‍മാതാവു നേതൃത്വം നല്‍കുന്ന സംഘമാണെന്നു പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























