Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ദിലീപല്ല ഏത് വലിയവന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയാലും അത് തിരിച്ച് പിടിക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍

16 JULY 2017 03:52 PM IST
മലയാളി വാര്‍ത്ത

ദിലീപല്ല ഏത് വലിയവന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയാലും അത് തിരിച്ച് പിടിക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പ്രതികരിച്ചു. ദിലീപിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത് മുന്‍ കളക്ടറാണ്. ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വേണ്ട നടപടിയെടുക്കണമെന്ന് റവന്യൂമന്ത്രിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൈയേറ്റത്തിന് ഇടതുപക്ഷ ജനപ്രതിനിധികള്‍ കൂട്ടുനിന്നിട്ടില്ല. 

അത്തരം വാര്‍ത്തകള്‍ കരിവാരിത്തേക്കാനാണെന്നും മന്ത്രി ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. ചാലക്കുടി ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ വിട്ടുനല്‍കിയ കൊച്ചി ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ഒരു ഏക്കര്‍ ഭൂമി കൈയേറിയാണു ദിലീപ് ഡിസിനിമാസ് എന്ന പേരില്‍ തിയേറ്റര്‍ സമുച്ചയം നിര്‍മിച്ചതെന്നു കാട്ടി 2014ല്‍ അഡ്വ. സന്തോഷ് പരാതി നല്‍കിയിരുന്നു. ഈ പരാതി അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ അന്നത്തെ തൃശൂര്‍ ജില്ലാ കളക്ടറായിരുന്ന എം.എസ്. ജയയ്ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എട്ടു പേരില്‍ നിന്നു ഭൂമി വാങ്ങിയാണ് ദിലീപ് തിയേ?റ്റര്‍ സമുച്ചയം നിര്‍മിച്ചത്. 

എന്നാല്‍, ഇതില്‍ 35 സെന്റ് തോട് പുറമ്പോക്കു ഭൂമി കൈയേറിയിട്ടുണ്ടെങ്കിലും ദിലീപിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഉടമസ്ഥാവകാശം പൂര്‍ണമായി തെളിയിക്കുന്നതാണെന്ന് എം.എസ്. ജയ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, വീണ്ടും പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ലാന്‍ഡ് റവന്യു കമ്മിഷണറുടെ നിര്‍ദേശ പ്രകാരം 2015ല്‍ റവന്യു വിജിലന്‍സ് സംഘം ഇക്കാര്യം പരിശോധിച്ചിരുന്നു. ഭൂമിയില്‍ ദിലീപിന് ഉടമസ്ഥാവകാശമുണ്ടെന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് റവന്യു വിജിലന്‍സ് വിഭാഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. വിശദമായ അന്വേഷണത്തിനായി കമ്മിഷനെ നിയോഗിക്കണമെന്നും നിര്‍ദേശിച്ചു.

എന്നാല്‍, രണ്ട് വര്‍ഷമായിട്ടും തുടര്‍നടപടിയുണ്ടായില്ല. ഇതേ തുടര്‍ന്ന് കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കിയിരുന്നു. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കണമെന്നും കൈയേറ്റമാണെന്ന് കണ്ടെത്തിയാല്‍ നിയമനടപടിയുമായി മുന്നോട്ടു പോകാനുമാണ് നിര്‍ദേശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു  (13 minutes ago)

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (27 minutes ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (44 minutes ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (1 hour ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (6 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (6 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (7 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (7 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (9 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (9 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (9 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (9 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (12 hours ago)

Malayali Vartha Recommends