Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

അഞ്ചു വര്‍ഷത്തിനു ശേഷം, മുകേഷും സരിതയും വീണ്ടും ഒരുമിച്ചു: മകനെ അനുഗ്രഹിച്ച് അച്ഛനും അമ്മയും പക്ഷേ കണ്ടിട്ടും കാണാത്തപോലെ

16 JULY 2017 06:12 PM IST
മലയാളി വാര്‍ത്ത

വിവാഹമോചിതരായ ശേഷം നടനും എം എല്‍ എ യുമായ മുകേഷും മുന്‍ ഭാര്യയും നടിയുമായ സരിതയും മുഖാമുഖം കാണുന്നത് ഇന്നാണ് . അതും മകന്റെ 'കാര്‍മ്മികത്വത്തില്‍' . കണ്ടിട്ടും മിണ്ടാതിരുന്ന അച്ഛനെയും അമ്മയെയും മകനാണ് ഒപ്പം പിടിച്ചു നിര്‍ത്തി ഫോട്ടോ എടുത്തത്.

അതേസമയം മുകേഷിന്റെ രണ്ടാം ഭാര്യയായ മേതില്‍ രാധികയ്ക്ക് അച്ഛന്റെയും ഒര്‍ജിനല്‍ അമ്മയുടെയും മുന്നില്‍ മക്കള്‍ പരിഗണന നല്‍കിയതുമില്ല . ഇരിപ്പിടം തന്നെ വേദിയുടെ ഏറ്റവും പിന്നിലായിരുന്നു . തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ശ്രാവണിന്റെ ആദ്യസിനിമയായ കല്യാണത്തിന്റെ പൂജാ ചടങ്ങിലാണ് സിനിമാലോകം അപൂര്‍വ നിമിഷങ്ങള്‍ക്ക് സാക്ഷിയായത്. മുകേഷ് ആണ് ആദ്യമെത്തിയത്. എല്ലാവരേയും കണ്ട് ക്ഷണിച്ചിരുത്തിയശേഷം മുകേഷ് വേദിയുടെ മുന്‍നിരയില്‍ ഇരുപ്പുറപ്പിച്ചു. സരിതയും മുകേഷും ഒരുമിച്ച് കണ്ടുമുട്ടുന്ന നിമിഷം പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ അക്ഷമരായി നില്‍ക്കുകയായിരുന്നു.എന്നാല്‍ മുകേഷിനെ ശ്രദ്ധിക്കാതെ സരിത എതിര്‍ വശത്തേയ്ക്ക് നടന്നുപോയി. ഇതിനിടയിലാണ് ശ്രാവണ്‍ അച്ഛനെ അന്വേഷിച്ചെത്തിയത്. അതിഥികള്‍ക്ക് ഇരിപ്പിടമൊരുക്കി അവസാനം കസേര ഇല്ലാത്തതിനാല്‍ മുകേഷ് ഒരു വശത്തേക്ക് മാറി നില്‍ക്കുകയായിരുന്നു.

'അച്ഛന്‍ ഇവിടെ ഒളിച്ചു നില്‍ക്കുകയാണോ' എന്നുചോദിച്ച് ശ്രാവണ്‍ അദ്ദേഹത്തിനടുത്തെത്തി കെട്ടിപ്പിടിച്ചു. പതിവ് ചമ്മലോടെ മുകേഷ് മകനെ ആശ്ലേഷിച്ചു. ഇതിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇരുവരേയും വളഞ്ഞിട്ട് ഫോട്ടോഷൂട്ട് തുടങ്ങി. അവരോട് ഒരുനിമിഷമെന്നുപറഞ്ഞ് ശ്രാവണ്‍ ഓടിപ്പോയി അമ്മ സരിതയെ കൂട്ടിക്കൊണ്ടുവന്നു. തികച്ചും അപ്രതീക്ഷിതമായ നീക്കത്തോടെ ശ്രാവണ്‍ മുകേഷിനേയും ഞെട്ടിച്ചു. പിന്നെ മൂവരേയും നിര്‍ത്തിയുള്ള ഫോട്ടോ ഷൂട്ടായി. ഇതിനിടയില്‍ ശ്രാവണ്‍ എല്ലാവരേയും വീണ്ടുംഞെട്ടിച്ചു. അതുവരെ അച്ഛനും അമ്മയ്ക്കും നടുക്ക് നിന്ന ശ്രാവണ്‍ പതുക്കെ അവിടുന്ന് മാറിനിന്നു. അപ്പോള്‍ മുകേഷും സരിതയും ഒരുമിച്ചായി. പിന്നെ അവരെ ചേര്‍ത്തുപിടിച്ച് ശ്രാവണ്‍ ശരിക്കും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചിത്രവിരുന്ന് തന്നെ നല്‍കി കൈയടി നേടി. എന്നാല്‍ ഫോട്ടോഷൂട്ട് കഴിഞ്ഞിട്ടും സരിതയും മുകേഷും പരസ്പരം സംസാരിച്ചില്ല. ചടങ്ങിന്റെ അവതാരിക ആവര്‍ത്തിച്ചാവര്‍ത്തിച്ച് 'നടന്‍ മുകേഷിന്റെ മകന്‍ ശ്രാവണ്‍' എന്ന് പറഞ്ഞു കൊണ്ടേയിരുന്നു. ഇടക്ക് ആരോ ചെന്നുതിരുത്തിയപ്പോള്‍ 'നടന്‍ മുകേഷിന്റെയും പ്രിയനടി സരിത ചേച്ചിയുടേയും മകന്‍ ശ്രാവണ്‍' എന്നാക്കി തിരുത്തിയതും ശ്രദ്ധേയമായി.

എന്നാല്‍ സന്തോഷവതിയായാണ് സരിത ചടങ്ങില്‍ ഉടനീളം പ്രത്യക്ഷപെട്ടത്. എന്ന് പറഞ്ഞാല്‍ 'മഞ്ജു വാര്യരുടെ ഒരു സന്തോഷമുള്ള മുഖം' എന്ന് പറയുന്നതാകും ശരി . മുകേഷിന്റെ മുഖത്ത് ഏതാനും ദിവസങ്ങളായി തുടരുന്ന മൂകത വായിച്ചെടുക്കാനും കഴിയുമായിരുന്നു. സംസ്ഥാനത്തെ പ്രമാദമായ കേസില്‍ ആരോപണ വിധേയനാണ് നടന്‍ മുകേഷ് . ജനപ്രീതിയില്‍ ഇപ്പോള്‍ ഏറെ താഴെ . അതിന്റെയൊരു സംതൃപ്തി സരിതയുടെ മുഖത്തും വ്യക്തമായിരുന്നു .

ഇപ്പോള്‍ നടന്ന നടിയുടെ ആക്രമണത്തിന്റെ ഗൂഡാലോചന നടക്കുന്ന സമയത്തും മുന്‍പ് മറ്റൊരു നടിയ്ക്ക് സമാന രീതിയില്‍ ആക്രമണം ഉണ്ടായപ്പോഴും പ്രതി പള്‍സര്‍ സുനി മുകേഷിന്റെ െ്രെഡവറായിരുന്നു എന്നതാണ് മുകേഷിനെ വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു  (14 minutes ago)

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (28 minutes ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (45 minutes ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (1 hour ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (6 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (6 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (7 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (7 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (9 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (9 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (9 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (9 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (12 hours ago)

Malayali Vartha Recommends