Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ടെക്കികളെ ലക്ഷ്യമിട്ട് തലസ്ഥാനത്ത് വന്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം, പെൺകുട്ടികളുടെ ചിത്രങ്ങൾ കൈമാറുന്നത് വാട്സ് ആപ്പിലൂടെ

17 JULY 2017 10:53 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് വന്‍കിട ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് വ്യാപകമായി ഓണ്‍ലൈന്‍ പെണ്‍വാണിഭം നടക്കുന്നതായി പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ പൊലീസ് നടത്തിയ റെയ്ഡില്‍ അന്തര്‍ സംസ്ഥാന പെണ്‍വാണിഭ സംഘം ഉള്‍പ്പെടെ നിരവധിപേര്‍പോലീസിന്റെ വലയിലായി. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭ സംഘങ്ങള്‍ക്കായി പൊലീസ് നടപടി ശക്തമാക്കിയിരിക്കുകയാണ്.

തലസ്ഥാനത്തെ വന്‍കിട ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പെണ്‍വാണിഭം വ്യാപകമായിരിക്കുന്നത്. ഈ ഞെട്ടിപ്പിക്കുന്ന വിവരം ലഭിച്ചത് ആകട്ടെ തലസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്ദ്യോഗസ്ഥര്‍ക്കും. കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കമ്മീഷണറും ഡെപ്യൂട്ടി പൊലീസ് കമ്മീഷണറും പ്രത്യേക സ്വാഡ് രൂപീകരിച്ച് പരിശോധന നടത്തിയപ്പോള്‍ പൊലീസ് കസ്റ്റഡിയിലായത് നിരവധി പെണ്‍വാണിഭ സംഘങ്ങള്‍. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടാതെ മറ്റ് ചില കണ്ണികള്‍ പൊലീസ് നിരീക്ഷണത്തിലും ആണ്.

പേരൂര്‍ക്കട, അമ്പലമുക്ക്, കഴക്കൂട്ടം, കാര്യവട്ടം, പേട്ട എന്നിവിടങ്ങളിലെ ചില ഫ്ലാറ്റുകളിലാണ് ഷാഡോ പൊലീസ് റെയ്ഡ് നടത്തിയത്. വഴുതക്കാട്ടുള്ള ഒരു ഫ്ലാറ്റും പോലീസ് നീരീക്ഷണത്തിലാണ്. വന്‍കിട ഫ്ലാറ്റുകള്‍ വലിയ തുക നല്‍കിയാണ് ഇടപാടുകാര്‍ വാടകയ്ക്ക് എടുക്കുന്നത്. പല ഫ്ലാറ്റുകളും അടച്ചിട്ടിരിക്കുന്നത് ഒഴിവാക്കാന്‍ ആയി ഉടമസ്ഥര്‍ മോഹ വാടക തുക വാങ്ങി എന്തിനാണെന്നു പോലും ചോദിക്കാതെ വാടകയ്ക്ക് നല്‍കാറാണ് പതിവ് എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വാട്‌സ് ആപ്പിലൂടെ പെണ്‍കുട്ടികളുടെ ചിത്രം കൈമാറുകയാണ് വാണിഭക്കാരുടെ ആദ്യപടി. അതിനുശേഷം ഇടപാടിന് തയ്യാറായി എത്തുന്നവര്‍ക്ക് പെണ്‍കുട്ടികളുടെ റേറ്റും ആ തുക അടക്കേണ്ട ബാങ്കു അക്കൗണ്ട് നമ്പറുകളും കൈമാറും. എല്ലാം ഫിക്‌സ് ആയാല്‍ മാത്രം ഇടപാടുകാര്‍ അവരുടെ സ്വന്തം വാഹനങ്ങളില്‍ ആവശ്യക്കാരെയും പെണ്‍കുട്ടികളെയുമായി ഒരുമിച്ച് ഫ്‌ളാറ്റുകളില്‍ എത്തിച്ചുകൊടുക്കും.

ഇങ്ങനെ ഓരോ ഇടപാടിലൂടെയും പതിനായിരങ്ങളാണ് പെണ്‍വാണിഭ സംഘങ്ങള്‍ ആവശ്യക്കാരില്‍ നിന്ന് വാങ്ങിയെടുക്കുന്നത്. ബാങ്ക് ഇടപാടുകള്‍, ആഡംബര വാഹനങ്ങള്‍, പരിശോധനകള്‍ കടന്ന് വരാത്ത ഫ്‌ളാറ്റുകള്‍ അങ്ങനെ എല്ലാം സെയ്ഫ് ആകുമെന്നാണ് പെണ്‍വാണിഭക്കാര്‍ കരുതിയിരിക്കുന്നതെന്നും പോലീസ് വെളിപ്പെടുത്തുന്നു. വരും ദിവസങ്ങളിലും ഫ് ളാറ്റുകളില്‍ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. കാര്യങ്ങള്‍ തിരക്കാതെ വന്‍തുകയ്ക്ക് ഫ്ളാറ്റുകള്‍ വാടകയ്ക്ക് നല്‍കുന്ന ഉടമസ്ഥന്‍മാര്‍ക്കും പൊലീസ് നോട്ടീസ് നല്‍കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപറേഷൻ തൂ ഫാൻ പോലീസിന്റെ കൃത്യവിലോപം; പ്രതിക്ക് ജാമ്യം  (2 minutes ago)

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു.... രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (8 minutes ago)

സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രണാതീതമാകുന്നു.... 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (38 minutes ago)

നിരാശയോടെ.... ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര നാലാം സ്ഥാനത്ത് ...  (45 minutes ago)

ഫിഫ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയവുമായി റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി ആതിഥേയരായ യുഎസ്എ  (51 minutes ago)

തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റവും പദവി ഉയർച്ചയും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു  (1 hour ago)

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (1 hour ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (1 hour ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (2 hours ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (6 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (7 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (7 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (8 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (8 hours ago)

Malayali Vartha Recommends