മലയാളത്തിന്റെ മാണിക്യത്തെയും ദിലീപ് വെറുതെ വിടുന്നില്ല; എല്ലാത്തിനും കാരണം അദ്ദേഹമാണത്രേ!
ഒടുവില്‍ മലയാളത്തിന്റെ മാണിക്യമായ ആ നടനെയും ദിലീപ് വെറുതെ വിടുന്നില്ല. എല്ലാത്തിനും കാരണം ആ നടനാണെന്നാണ് ജയിലിലെത്തുന്ന സുഹൃത്തുക്കളോട് ദിലീപ് പറയുന്നത്.
തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന് ദിലീപ് പറയുന്നത് മലയാള സിനിമയിലെ ഒരു പ്രമുഖ നടനെ ഉദ്ദേശിച്ച്. വെറും നടനല്ല, വലിയൊരു നടന്‍.
മലയാള സിനിമയില്‍ ആരും തന്നെ വലിയ നടനോട് ഏറ്റുമുട്ടാന്‍ പോകാറില്ല. കാരണം അദ്ദേഹമാണ് സിനിമ ഭരിക്കുന്നത്. നിര്‍മ്മാതാവും വിതരണക്കാരനുമാണ്. മിനിറ്റിന് കോടികള്‍ വിലയുണ്ട് അദ്ദേഹത്തിന്.
യഥാര്‍ത്ഥത്തില്‍ വലിയ നടനെ പോലെയാകാനായിരുന്നു ദിലീപിന്റെ ആദ്യ ശ്രമം. അതിനാണ് സിനിമാ നിര്‍മ്മാണവും വിതരണവും ആരംഭിച്ചത്. എന്നാല്‍ വലിയ നടനുള്ള ഉദ്ദേശ ശുദ്ധിയല്ല ദിലീപിനുണ്ടായിരുന്നത്. അങ്ങനെയാണ് ദിലീപിന്റെ ജീവിതം ഇന്നത്തെ അവസ്ഥയിലായത്.
വലിയ നടനുമായി അക്രമത്തിന് ഇരയായ സിനിമാ നടിക്ക് നല്ല സൗഹൃദമുണ്ട്. സൗഹൃദം എന്നാല്‍ വെറും സൗഹൃദമല്ല. നടിക്ക് ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും അദ്ദേഹം തന്നെയാണ്. സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന നടി തന്റെ ദു:ഖങ്ങള്‍ ഇറക്കിവയ്ക്കാനുള്ള അത്താണിയായി കരുതുന്നത് വലിയ നടനെയാണ്.
ദിലീപിന്റെ ആദ്യ ഭാര്യയുമായും വലിയ നടന് സൗഹൃദമുണ്ട്. മഞ്ജു വാര്യരെ സിനിമയിലേക്ക് മടങ്ങിയെത്താന്‍ നിര്‍ബന്ധിച്ചത് വലിയ നടനാണ്. ഇക്കാര്യം ദിലീപിനറിയാം. മഞ്ജുവിന് വലിയ നടന്റെ അടുത്ത സുഹൃത്തായ പരസ്യചിത്ര സംവിധായകനുമായി അടുത്ത സൗഹൃദമുണ്ടെന്ന് ദിലീപ് കരുതുന്നു. ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്യാനും ജയിലില്‍ കിടക്കുന്ന ദിലീപ് മടിച്ചില്ല. വലിയ നടന്റെ ചില സിനിമകളുടെ റിലീസ് തടയാനും ദിലീപ് ശ്രമിച്ചിരുന്നു. വലിയ നടനെ ഒതുക്കാനായി അദ്ദേഹത്തിന്റെ സിനിമാ റിബലായ നടനുമായി ദിലീപ് അടുത്ത ചങ്ങാത്തം സ്ഥാപിച്ചു. അദ്ദേഹമാണ് ദിലീപിനും കാവ്യക്കും ഹണിമൂണ്‍ ട്രിപ്പ് നടത്താന്‍ ടിക്കറ്റെടുത്ത് കൊടുത്തത്.
https://www.facebook.com/Malayalivartha