ദിലീപിന്റെ ഭൂമി ഇടപാടില്‍ ഇടപെട്ടിട്ടുണ്ടെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാം

ദിലീപിന്റെ ഭൂമി ഇടപാടില്‍ ഇടപെട്ടില്ലെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍. ഇടപെട്ടു എന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാം. താന്‍ ഇടപെട്ടുവെന്ന് ആരോപിച്ച ഡെപ്യൂട്ടി കളക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. ഡി സിനിമാസ് ഭൂമി ഇടപാടില്‍ ഇടപെട്ടു എന്ന ആരോപണത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ഏത് വലിയവനായാലും സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ തിരിച്ചു പിടിക്കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ റവന്യൂ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























