സംസ്ഥാനത്തെ ഓണപ്പരീക്ഷകള്‍ ഓഗസ്റ്റ് 21 മുതല്‍ ആരംഭിക്കും

ഈ അധ്യയന വര്‍ഷത്തെ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഓണപ്പരീക്ഷകള്‍ ഓഗസ്റ്റ് 21 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന ക്യുഐപി മീറ്റിംഗിലാണ് പരീക്ഷാ തീയതി തീരുമാനിച്ചത്. എസ്‌സിഇആര്‍ടിയായിരിക്കും പരീക്ഷയ്ക്കുള്ള ചോദ്യ പേപ്പറുകള്‍ തയ്യാറാക്കുന്നത്.
ഓരോ വിഷയങ്ങളിലേയ്ക്കുമുള്ള ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനു മുന്നോടിയായി ഓരോ അധ്യാപകര്‍ക്കും ചോദ്യങ്ങള്‍ ഓണ്‍ ലൈനായി എസ്‌സിഇആര്‍ടിയിലേയ്ക്ക് അയച്ചു നല്കാന്‍ അവസരം ഒരുക്കും. ഇത്തരത്തില്‍ അയച്ചു നല്കുന്ന ചോദ്യങ്ങളില്‍ നിന്നും തെരഞ്ഞെടുത്തവ ചേര്‍ത്തായിരിക്കും എസ്‌സിഇആര്‍ടി ചോദ്യപേപ്പര്‍ തയാറാക്കുക. ചോദ്യപേപ്പര്‍ തയാറാക്കുന്നതിനു മുന്നോടിയായി അധ്യാപകര്‍ക്ക് ഓഗസ്റ്റ് അഞ്ചിന് പരിശീലനം നല്കും.
https://www.facebook.com/Malayalivartha
























