Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

സംസ്ഥാന- അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാര്‍ക്ക് ആഗസ്റ്റിലെ ശമ്പളം ലഭിക്കണമെങ്കില്‍ റേഷന്‍കാര്‍ഡ് ഹാജരാക്കണമെന്ന് സര്‍ക്കാര്‍

26 JULY 2017 10:40 AM IST
മലയാളി വാര്‍ത്ത

More Stories...

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

സംസ്ഥാന അര്‍ധ-സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാര്‍ക്ക് ആഗസ്റ്റിലെ ശമ്പളം ലഭിക്കണമെങ്കില്‍ റേഷന്‍കാര്‍ഡ് ഹാജരാക്കണമെന്ന് സര്‍ക്കാര്‍. കേന്ദ്ര ഭക്ഷ്യഭദ്രത നിയമത്തോടനുബന്ധിച്ച് ഭക്ഷ്യവകുപ്പ് പുറത്തിറക്കിയ അന്തിമ മുന്‍ഗണനപ്പട്ടികയില്‍ ലക്ഷക്കണക്കിന് അനര്‍ഹര്‍ കയറിക്കൂടിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പൊതുമേഖല, സഹകരണമേഖലയിലെ സ്ഥിരം ജീവനക്കാരും അതത് വകുപ്പ് മേധാവികള്‍ക്ക് മുന്നില്‍ റേഷന്‍കാര്‍ഡ് ഹാജരാക്കണം. ഇതുസംബന്ധിച്ച് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോക്ക് കത്ത് നല്‍കി. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുന്നവര്‍ തുക കൈപ്പറ്റുന്ന സമയത്ത് ബാങ്കുകളിലോ ട്രഷറികളിലോ റേഷന്‍കാര്‍ഡ് ഹാജരാക്കണം. ഭക്ഷ്യഭദ്രത നിയമപ്രകാരം സംസ്ഥാനത്ത് 1,54,80,042 പേരാണ് മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെടുന്നത്.
എന്നാല്‍, പല സര്‍ക്കാര്‍ ജീവനക്കാരും തെറ്റായ വിവരങ്ങള്‍ നല്‍കി പട്ടികയില്‍ ഇടംപിടിച്ചു. ഇതോടെ ആദിവാസികളും മത്സ്യത്തൊഴിലാളികളുമടക്കം അര്‍ഹതപ്പെട്ട പലരും പുറത്തായി. ഇതുസംബന്ധിച്ച് 16,73,422 പരാതികള്‍ ഭക്ഷ്യവകുപ്പിന് ലഭിച്ചു. ഇതില്‍ 12,93,868 എണ്ണം ശരിയാണെന്നും കണ്ടെത്തി.

പട്ടികയില്‍നിന്ന് അനര്‍ഹര്‍ സ്വയം ഒഴിവാകണമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ഇതുവരെ 13,000ത്തോളം പേര്‍ മാത്രമേ എഴുതിക്കൊടുത്തിട്ടുള്ളൂ. നിലവില്‍ ജൂലൈ 30 വരെ പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥിരംജീവനക്കാര്‍ക്ക് സ്വയം അപേക്ഷ നല്‍കി ഒഴിവാകാം. ഒഴിവായില്ലെങ്കില്‍ വകുപ്പുതല നടപടിയും നേരിടേണ്ടിവരും. അതേസമയം, മുന്‍ഗണന വിഭാഗത്തില്‍ കയറിക്കൂടിയ മറ്റ് അനര്‍ഹരെ ഒഴിവാക്കുന്നതിന് പൊതുവിതരണവകുപ്പി!ന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവരെയും സ്വന്തമായി നാലുചക്ര വാഹനങ്ങള്‍ ഉള്ളവരെയും പട്ടികയില്‍നിന്ന് ഒഴിവാക്കും.

വീടുകളുടെ വിവരം തദ്ദേശവകുപ്പും വാഹനങ്ങളുടെ വിവരം മോട്ടോര്‍ വാഹനവകുപ്പും ഭക്ഷ്യപൊതുവിതരണ വകുപ്പിന് കൈമാറും. ഉപജീവനത്തിനായി നാലുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെ നിലനിര്‍ത്തുന്നത് പരിഗണനയിലുണ്ട്.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍, അര്‍ബുദബാധിതര്‍, പട്ടികജാതിവര്‍ഗ വിഭാഗക്കാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ തുടങ്ങിയവരെ മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതും പരിഗണനയിലുണ്ട്. ഈ വിഭാഗത്തില്‍പ്പെട്ടവരുടെ വിവരം ശേഖരിക്കാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടറെ ചുമതലപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (3 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (4 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (4 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (5 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (5 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (5 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (6 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (6 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (7 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (7 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (7 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (7 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (8 hours ago)

Malayali Vartha Recommends