Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൊഴിലാളികള്‍ ജെ.സി.ബി. ഉപയോഗിച്ച് തുരത്തിയ കാട്ടാന ചെരിഞ്ഞു

26 JULY 2017 10:28 AM IST
മലയാളി വാര്‍ത്ത

ജെ.സി.ബി ഉപയോഗിച്ച് തുരത്തിയ കാട്ടാന ചെരിഞ്ഞു. എസ്‌റ്റേറ്റ് മേഖലയില്‍ പകല്‍ സമയത്ത് എത്തിയ ചില്ലിക്കൊമ്പനാണ് ചരിഞ്ഞത്. ജെ.സി.ബി ഉപയോഗിച്ചു തുരത്തുന്നതിനിടെ പരുക്കേറ്റതാണെന്നാണു വനംവകുപ്പ് നിഗമനം. തുരത്താന്‍ ഉപയോഗിച്ച ജെ.സി.ബിയും കസ്റ്റഡിയിലെടുത്തു. ആനയ്ക്ക് ആന്തരിക രക്തസ്രാവമുണ്ടായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.

ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ കണ്ണന്‍ദേവന്‍ കമ്പനി ചെണ്ടുവര എസ്‌റ്റേറ്റിലെത്തിയ കാട്ടാന തേയില ഫാക്ടറിയുടെ ഗേറ്റു തകര്‍ത്തു അകത്തു കടക്കുകയും തൊഴിലാളികളെ ഭീതിയിലാഴ്ത്തുകയും ചെയ്തിരുന്നു. തലേദിവസം രാത്രി മേഖലയിലെത്തിയ ആന എതിരെ വന്ന ട്രാക്ടറില്‍ ഇടിക്കുകയും വാഹനത്തിന് കേടു വരുത്തുകയും ചെയ്തിരുന്നു.

കാട്ടാനയെ തുരത്താനുള്ള നടപടി സ്വീകരിക്കണമെന്ന് തൊഴിലാളികള്‍ വനംവകുപ്പ് അധികൃതരെ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ജെ.സി.ബി ഉപയോഗിച്ചു കാട്ടാനയെ തുരത്താന്‍ തീരുമാനിച്ചത്. വൈകുന്നേരത്തോടെ കാട്ടിലേയ്ക്കു തുരത്തുകയും ചെയ്തു. എന്നാല്‍ ജെ.സി.ബി ഉപയോഗിച്ചു തുരത്തുന്നതിടെയാണ് കാട്ടാനയ്ക്കു പരുക്കേറ്റതെന്നതാണ് വനംവകുപ്പും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നത്.

ആനയുടെ ശരീരത്തില്‍ പരുക്കേറ്റ പാടുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ജെ.സി.ബി. കൊണ്ട് ആനയുടെ മസ്തകത്തില്‍ അടിയേറ്റതായി സൂചനയുണ്ട്. തുടര്‍ന്ന് ആനയെ ഓടിക്കാനുപയോഗിച്ച് ജെ.സി.ബി യെയും െ്രെഡവറെയും വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ കെ.ഡി.എച്ച്.പി കമ്പനി ഉപയോഗിക്കുന്നതാണിത്.

അലക്ഷ്യമായി വാഹനം ഉപയോഗിച്ചതിനും കാട്ടാനയുടെ ജീവന്‍ നഷ്ടപ്പെടാനിടയായതിനും നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. ആനയെ തുരത്തുന്നത് തൊഴിലാളികള്‍ മൊെബെലില്‍ വീഡിയോ ആയി പകര്‍ത്തിയിരുന്നു. ഇത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.

കാട്ടാനയെത്തിയ ഫാക്ടറിയില്‍ നിന്നും നൂറു മീറ്റര്‍ അകലെയുള്ള ചതുപ്പു നിലത്തിലാണ് ആനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കോന്നിയില്‍ നിന്നെത്തിയ വെറ്ററിനറി ഓഫീസര്‍ ഡോ. ജയകുമാര്‍, തേക്കടിയില്‍ നിന്നെത്തിയ ഡോ.അബ്ദുള്‍ ഫത്താബ് എന്നിവരാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. ദേവികുളം ഡി.എഫ്.ഒ നരേന്ദ്ര ബാബു, റെയ്ഞ്ച് ഓഫീസര്‍ നിബു കിരണ്‍ എന്നിവര്‍ മേല്‍നടപടികള്‍ സ്വീകരിച്ചു. ചെരിഞ്ഞ ആനയുടെ കൊമ്പുകള്‍ മുറിച്ചു തിരുവനന്തപുരത്തേയ്ക്കു കൊണ്ടു പോകുകയും ചെയ്തു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (25 minutes ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (26 minutes ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (28 minutes ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (33 minutes ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (35 minutes ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (44 minutes ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (47 minutes ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (48 minutes ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (52 minutes ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (55 minutes ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (59 minutes ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (1 hour ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (1 hour ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (1 hour ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

Malayali Vartha Recommends