Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാവ്യയുടെ അമ്മയെ പോലീസ് ചോദ്യം ചെയ്തു; ആദ്യം ഉരുണ്ടുകളിച്ചെങ്കിലും ശക്തമായ ചോദ്യം ചെയ്യലിനൊടുവിൽ നിർണായകമായ വെളിപ്പെടുത്തൽ

26 JULY 2017 11:07 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കാവ്യയുടെ അമ്മ ശ്യാമളയും ചോദ്യം ചെയ്യലിന് വിധേയയായി. ഇന്നലെ രാത്രിയായിരുന്നു ചോദ്യം ചെയ്യലിന് വിധേയയാക്കിയത്. ഇരുവരുടേയും മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കാവ്യയുടെ അമ്മയെ വേണ്ടി വന്നാല്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന സൂചനയും നല്‍കുന്നുണ്ട്. ഇരുവരേയും വീണ്ടും ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ അപ്രതീക്ഷിതമായാണ് കാവ്യാ മാധവനും 'അമ്മ ശ്യാമളയും രംഗത്തെത്തുന്നത്. അഭിഭാഷകനായ ഫെനിയാണ് നിർണായകമായ മാഡത്തെ പറ്റി സൂചന നൽകിയത്. ഈ മാഡം ആരെന്നുള്ള അന്വേഷണമാണ് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലേയ്ക്കും ശ്യാമളയിലേയ്ക്കും എത്തിയത്. പൾസർ സുനിയുടെ കത്തിൽ കാക്കനാട്ടുള്ള ഒരു സ്ഥാപനത്തിലാണ് മെമ്മറി കാർഡ് ഏൽപ്പിച്ചതെന്നാണ് പറയുന്നത് .

തുടർന്ന് പോലീസ് നടത്തിയ റെയ്‌ഡിൽ പല തെളിവുകളും കിട്ടിയിരുന്നു . തുടർന്ന് കാവ്യാ മാധവനെ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നെങ്കിലും കാവ്യാ അതിന് തയ്യാറായില്ല . അതെ സമയം പോലീസ് കാവ്യയെയും അമ്മയെയും അവരുടെ വഴിക്ക് വിടുകയും ദിലീപിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനിടെ ശ്യാമളയുടെ നീക്കങ്ങൾ പോലീസ് രഹസ്യമായി നിരീക്ഷിച്ചുകൊണ്ടിരുന്നു . ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിക്കുകയും പോലീസിന്റെ അന്വേഷണത്തെ സാധൂകരിക്കുകയും ചെയ്തതോടെ അന്വേഷണത്തിന്റെ വ്യാപ്തി വർദ്ദിപ്പിക്കുകയും ചെയ്തു.

ഇതിൽ കാവ്യയുടെ അമ്മയ്ക്കുള്ള പങ്കിനെ പറ്റി വ്യക്തമായ സൂചന ലഭിച്ചതിലൂടെ ഉള്ള പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യൽ. ഭർത്താവ് ജയിലിലായ ഒരു സ്ത്രീയുടെ മനോവിഷമം അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസിലായത് കൊണ്ട് ആദ്യ ഘട്ടത്തിൽ കാവ്യയോട് വളരെ മയമായാണ് ചോദ്യം ചെയ്തത്. അതെ സമയം കാവ്യയുടെ അമ്മയെ ശക്തമായാണ് ചോദ്യംചെയ്തത്. ചോദ്യം ചെയ്യലിൽ ഉരുണ്ടുകളിച്ചെങ്കിലും പല നിർണായകമായ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് സൂചന.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (10 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends