Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിയമോപദേശം തേടി ദിലീപ്

26 JULY 2017 02:30 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് വീണ്ടും നിയമോപദേശം തേടി. ജയിലില്‍ അഭിഭാഷകനുമായി ദിലീപ് കൂടിക്കാഴ്ച നടത്തി. അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം മാത്രം സുപ്രീംകോടതിയിലേക്ക് പോയാല്‍ മതിയെന്നാണ് തീരുമാനം. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനു പിന്നാലെ അമ്മയെയും പൊലീസ് ചോദ്യംചെയ്തു. സംഭവത്തെക്കുറിച്ച് തനിക്ക് നേരത്തേ അറിയില്ലായിരുന്നുവെന്ന് കാവ്യാ മാധവൻ മൊഴി നൽകി. മൊഴി പൂർണമായി പരിശോധിച്ച ശേഷം കാവ്യയെ വീണ്ടും ചോദ്യം ചെയ്തേക്കും.

നടിയെ ആക്രമിച്ച കേസിന്റെ  ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിൻറെ ഭാഗമായാണ് കാവ്യാമാധവനെയും അമ്മ ശ്യാമളയെയും എഡിജിപി ബി. സന്ധ്യ നേരിട്ട് ചോദ്യം ചെയ്തത്. ആക്രമണത്തിന് ശേഷം ഒളിവിൽ കഴിയുമ്പോൾ പൾസർ സുനിയും വിജീഷും കാക്കനാട്ടുള്ള കാവ്യയുടെ ലക്ഷ്യ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ എത്തിയതിന് പൊലീസിന് തെളിവ് ലഭിച്ചിരുന്നു. ആക്രമണത്തിന് നാല് ദിവസത്തിന് ശേഷമായിരുന്നു ഇത്.

നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് ഈ സ്ഥാപനത്തിൽ ഏൽപിച്ചോ എന്നും പൊലീസിന് സംശയമുണ്ട്. കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജുവാര്യരെ അറിയിച്ചതിനെ തുടർന്നാണ് നടിക്കെതിരെ ദിലീപ് ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അമ്മ താരനിശയിൽ നടന്ന കാര്യങ്ങളടക്കം കാവ്യയിൽ നിന്ന് ചോദിച്ചറിഞ്ഞു. ഇതിന് പിന്നാലെയാണ് കാവ്യയുടെ അമ്മ ശ്യാമളയെയു ചോദ്യം ചെയ്തത്.

ആക്രമണത്തെക്കുറിച്ച് ഒരറിവും ഉണ്ടായിരുന്നില്ലെന്നാണ് കാവ്യയുടെ മൊഴി. എന്നാൽ പള്‍സര്‍ സുനിയെപ്പറ്റിയുളള ചോദ്യങ്ങള്‍ക്ക് കാവ്യ നല്‍കിയ ഉത്തരങ്ങള്‍ പൂര്‍ണമല്ലെന്നാണ് പൊലീസ് നിലപാട്. കാവ്യയുടെ മൊഴി അന്വേഷണസംഘം വിശദമായി പരിശോധിക്കും, ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (10 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends