Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

സ്വന്തം ചാനലില്‍ ഉണ്ടായ സ്ത്രീപീഡനക്കേസ് പ്രൈംടൈമില്‍ ചര്‍ച്ചയ്ക്കുവച്ച് മാതൃഭൂമി മാതൃകയായി

26 JULY 2017 10:13 PM IST
മലയാളി വാര്‍ത്ത

More Stories...

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

സ്വന്തം ചാനലിലുണ്ടായ സ്ത്രീപീഡനക്കേസ് പ്രൈം ടൈമില്‍ ചര്‍ച്ചയ്ക്ക് വച്ച് മാതൃഭൂമി. അഭയമായത് നിര്‍ഭയ ഭേദഗതിയോ എന്ന വിഷയത്തിലാണ് ചര്‍ച്ച നടന്നത്. മാതൃഭൂമി ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസ് അറസ്റ്റിലായ വിവരം നേരത്തേ ചാനല്‍ റിപ്പോര്‍ട്ടു ചെയ്യുകയും ഇയാളെ സസ്‌പെന്റ് ചെയ്ത വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം പ്രൈം ടൈം ചര്‍ച്ചയിലും ഉള്‍പ്പെടുത്തിയത്.
സാധാരണ സ്വന്തം ചാനലിലെ ആളുകള്‍ അറസ്റ്റിലാകുമ്പോള്‍ രക്ഷിക്കാന്‍ നടത്തുന്ന നീക്കം ഇക്കാര്യത്തില്‍ ഉണ്ടാകില്ലെന്നും ചാനല്‍ വിശദീകരിച്ചിരുന്നു. മലയാള ചാനല്‍ ചരിത്രത്തില്‍ പുതു ചരിത്രമാണ് മാതൃഭൂമി സൃഷ്ടിച്ചത്.
പരാതിക്കാരിയെ എല്ലാ അര്‍ത്ഥത്തിലും പിന്തുണയ്ക്കുമെന്നും ചാനല്‍ മാനേജ്‌മെന്റ് അറിയിച്ചു. ചാനല്‍ എച്ച് ആര്‍ ജനറല്‍ മാനേജര്‍ ജി ആനന്ദിനെ കൂടി ഉള്‍പ്പെടുത്തിയായിരുന്നു ചര്‍ച്ച. പൊതു പ്രവര്‍ത്തക ഗീത, ആം ആദ്മി നേതാവ് സി ആര്‍ നീലകണ്ഠന്‍, രാഷ്ട്രീയ നിരീക്ഷകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍, അഡ്വ. മായ തുടങ്ങിയവര്‍ പങ്കെടുത്ത ചര്‍ച്ച അവതാരകന്‍ വേണുവാണ് നയിച്ചത്.
സ്ത്രീകള്‍ക്കുനേരെ ഉണ്ടാകുന്ന ലൈംഗിക ആക്രമണങ്ങള്‍ തൊഴിലിടത്തില്‍ ഒതുക്കിത്തീര്‍ക്കുന്ന പ്രവണതയാണ് പലപ്പോഴും കാണുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. അതേസമയം, നിര്‍ഭയ നിയമത്തിന്റെ സത്ത ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന ചോദ്യവും ഉയര്‍ന്നു. ഇത്തരം കേസുകള്‍ സ്ഥാപനത്തിന്റെ പരിധിവിട്ട് പുറംലോകം അറിയുന്നത് വളരെ കുറവാണെന്ന് അഭിഭാഷകയായ മായ ചൂണ്ടിക്കാട്ടി.
സ്ഥാപനത്തില്‍ നിന്ന് പിന്തുണ കിട്ടിയെന്നത് ഈ കേസില്‍ പ്രധാനമാണ്. കുറ്റം ചുമത്തപ്പെട്ടയാളുടെ ഭാഗം കേട്ട ശേഷമേ സ്ഥാപനങ്ങളില്‍ ഇത്തരം വിഷയങ്ങളില്‍ നടപടി ഉണ്ടാകാറുള്ളൂ. സൂര്യനെല്ലി, സൗമ്യ കേസുകളിലും മറ്റും ഒരു ഘട്ടമെത്തുമ്പോള്‍ ഇതിന് പിന്നാലെ പോകേണ്ട എന്ന സ്ഥിതിയിലേക്ക് വരെ പോകാറുണ്ട്. കാശുകൊടുത്ത് ഒതുക്കുന്ന പീഡനക്കേസുകളും നിരവധിയാണ്. നിര്‍ഭയക്കു ശേഷം ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സ്ത്രീകള്‍ക്ക് ധൈര്യം വരുന്നുണ്ട്. മായ വ്യക്തമാക്കി.

കൈരളി ടിവിയില്‍ നിന്ന് മാതൃഭൂമി ന്യൂസിലെത്തിയ യുവതിയാണ് അമലിനെതിരെ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലാവുകയായിരുന്നു. പീഡനക്കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ കടന്നാക്രമണം നടത്തിയ ചാനലാണ് മാതൃഭൂമി. അതുകൊണ്ട് തന്നെ ഈ അറസ്റ്റിനെ ചാനലും പത്രവും എങ്ങനെ കൈകാര്യം ചെയ്യുമെന്ന പൊതു സമൂഹം ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഇരയ്‌ക്കൊപ്പമാണ് തങ്ങളെന്ന് ചാനല്‍ പ്രഖ്യാപിച്ചത്. മറ്റ് ചാനലുകള്‍ പോലും ഈ വാര്‍ത്ത നല്‍കാന്‍ മടിക്കുമ്പോഴായിരുന്നു മാതൃഭൂമിയുടെ പ്രഖ്യാപനവും ഇപ്പോള്‍ ചര്‍ച്ചാവിഷയമാക്കിയതും എന്നത് ശ്രദ്ധേയമാണ്.

2015 ഡിസംബറില്‍ അമല്‍ വിഷ്ണുദാസ് രോഗബാധിതനായി കോസ്‌മോപോളീറ്റന്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുമ്പോള്‍ ഒരു കീഴുദ്യോഗസ്ഥ എന്ന നിലയില്‍ താന്‍ ആശുപത്രിയില്‍ പോകാറുണ്ടായിരുന്നു എന്നും അപ്പോഴൊക്കെ ആശുപത്രിയില്‍ തനിച്ചായിരുന്ന ഇയാള്‍ താന്‍ വിവാഹിതനാണെങ്കിലും ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ബന്ധം ഡിവോഴ്‌സിലെത്തി നില്‍ക്കുകയാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നതായി യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

പിന്നീട് ആശുപത്രി വിട്ടതിന് ശേഷം ഇയാള്‍ പ്രേമാഭ്യര്‍ഥന നടത്തുകയും ഭാര്യയുമായുള്ള ഡിവോഴ്‌സ് കിട്ടിയാലുടന്‍ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും തുടര്‍ന്ന് രാത്രി ഷിഫ്റ്റിലടക്കം നിരന്തരം ഫോണ്‍സെക്‌സ് പതിവാക്കുകയും ഓഫീസിലും ലിഫ്റ്റിലും കാറിലും ഒക്കെവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ആയിരുന്നുവെന്ന് യുവതി പരാതി നല്‍കിയതോടെയാണ് ഇന്ന് അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായത്.

ഏഷ്യാനെറ്റിലെ മുന്‍ അവതാരകനാണ് അമല്‍ വിഷ്ണുദാസ്. പിന്നീട് മനോരമ ന്യൂസ് ചാനലിലേക്ക് പോയ ഇദ്ദേഹം അവിടെയും അവതാരകനെന്ന നിലയില്‍ ശ്രദ്ധ നേടിയിരുന്നു.മനോരമയില്‍ നിന്നായിരുന്നു മാതൃഭൂമി ന്യൂസിലേക്കെത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (3 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (4 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (4 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (5 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (5 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (5 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (6 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (6 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (7 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (7 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (7 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (7 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (8 hours ago)

Malayali Vartha Recommends