Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അനന്തരം എം എല്‍ എ വിന്‍സെന്റിന് കോണ്‍ഗ്രസുകാര്‍ പണികൊടുത്തു

27 JULY 2017 11:15 AM IST
മലയാളി വാര്‍ത്ത

ഒടുവില്‍ കോണ്‍ഗ്രസുകാര്‍ തന്നെ എം.വിന്‍സെന്റ് എം എല്‍ എക്ക് പണി കൊടുത്തു. വിന്‍സെന്റ് എം എല്‍ എ യെ സഹായിക്കാനാണെന്ന വ്യാജേന ചില കോണ്‍ഗ്രസുകാര്‍ നടത്തിയ സമരപരിപാടികളാണ് വിന്‍സെന്റിന് ജാമ്യം നിഷേധിക്കാന്‍ കാരണമായത്.

പ്രോസിക്യൂഷന്റെ പ്രധാന വാദവും ഇതുതന്നെയായിരുന്നു. വിന്‍സെന്റ് പുറത്തിറങ്ങിയാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടാകുമെന്നും വാദിച്ചു. അതിനെതിരെ വിന്‍സെന്റിന്റെ അഭിഭാഷകന് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല.

കഴിഞ്ഞ രണ്ട് ദിവസമായി കോവളം നിയോജക മണ്ഡലത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയായിരുന്നു. ആശുപത്രിയിലായിരുന്ന വീട്ടമ്മക്കെതിരെ കുക്ക് വിളിയും പതിവായിരുന്നു. ബാലരാമപുരം കേന്ദ്രീകരിച്ച് രാപകല്‍ സമരവും നടന്നു. എം എല്‍ എ യെ ക്രൂശിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് അദ്ദേഹത്തിനെ ഹാജരാക്കിയ നെയ്യാറ്റിന്‍കര കോടതി പരിസരത്തും സംഘര്‍ഷ സാധ്യതയുണ്ടായി. മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ പാടില്ലാത്ത സ്ഥലത്ത് മുദ്രാവാക്യം വിളിച്ചു. ഒടുവില്‍ എം എല്‍ എക്ക് തന്നെ ഇടപെടേണ്ടി വന്നു.

ഒരാള്‍ ജയിലിലാകുമ്പോള്‍ അത് പ്രതീക്ഷിക്കാത്ത നടപടിയാണെങ്കില്‍ പ്രക്ഷോഭങ്ങള്‍ നടക്കുക സ്വാഭാവികം മാത്രം. എന്നാല്‍ കേരളത്തില്‍ തമിഴ്‌നാടിനെ പോലെ ആത്മാഹുതിയൊന്നും നടക്കാറില്ല. രാഷ്ട്രീയക്കാരെ സിനിമാ താരങ്ങളെ പോലെ കരുതാറുമില്ല. കോവളം നിയോജക മണ്ഡലം തമിഴ്‌നാടിനോട് ചേര്‍ന്ന് കിടക്കുന്നതു കൊണ്ടാവണം പ്രവര്‍ത്തകരുടെ പ്രതികരണങ്ങള്‍ അതിരു കടക്കുന്നു.

വിന്‍സെന്റ് കുറ്റക്കാരനാണോ അല്ലയോ എന്നു തീരുമാനിക്കേണ്ട കോടതിയെ നോക്കി കുത്തിയാക്കി കൊണ്ടാണ് പ്രതികരണങ്ങള്‍ ഉണ്ടാകുന്നത്. അത് എംഎല്‍എക്ക് തന്നെ വിനയായി തീരുമെന്ന് പ്രവര്‍ത്തകര്‍ മനസിലാക്കേണ്ടിയിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (12 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (2 hours ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (4 hours ago)

Malayali Vartha Recommends