Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിത്രയെ ഒഴിവാക്കാന്‍ കാരണം പി.ടി ഉഷ തന്നെയാണെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ സമിതിയുടെ അധ്യക്ഷന്‍ രണ്‍ധാവ

27 JULY 2017 04:13 PM IST
മലയാളി വാര്‍ത്ത

പണി ഉഷ വക തന്നെ. ലോക അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന്റെ പി.യു ചിത്രയെ തഴഞ്ഞ നടപടിയില്‍ മുന്‍ അത്‌ലറ്റിക് താരമായ പി.ടി ഉഷയെ കുറ്റപ്പെടുത്തി അത്‌ലറ്റിക് ഫെഡറേഷന്‍ സെലക്ഷന്‍ സമിതി അധ്യക്ഷന്‍ രണ്‍ധാവ.പി.ടി ഉഷ, എഎഫ്‌ഐ പ്രസിഡന്റ് സെക്രട്ടറി എന്നിവര്‍ ചേര്‍ന്നാണ് തീരുമാനമെടുത്തത്. ദേശീയ മാധ്യമങ്ങളോടാണ് രണ്‍ധാവ ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാല്‍ പി.യു ചിത്രയെ ടീമില്‍ നിന്ന് തഴഞ്ഞതിന് പിന്നില്‍ താനാണെന്ന ആരോപണങ്ങള്‍ തള്ളി പി.ടി ഉഷ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പി.യു ചിത്രക്ക് അവസരം നഷ്ടപ്പെട്ടതില്‍ സങ്കടമുണ്ട്. സെലക്ഷന്‍ കമ്മിറ്റിയില്‍ താന്‍ അംഗമല്ലെന്നും നിരീക്ഷക മാത്രാണെന്നും താരം വ്യക്തമാക്കി. ജൂലായ് 20ന് ചേര്‍ന്ന് യോഗത്തില്‍ പങ്കെടുത്തിരിക്കുന്നു. പക്ഷേ അത്‌ലറ്റുകളെ തിരഞ്ഞെടുക്കാനുള്ള അധികാരം തനിക്കില്ലായിരുന്നുവെന്നും പി.ടി ഉഷ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

അതേസമയം ചിത്രയെ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ ഹൈക്കോടതി കേന്ദ്രത്തോട് ഇന്ന് വിശദീകരണം ആവശ്യപ്പെട്ടു. അത്‌ലറ്റിക് ഫെഡറേഷന്റെ അധികാരം സംബന്ധിച്ചാണ് വിശദീകരണം തേടിയത്. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും. ചിത്രയ്ക്ക വേണ്ടി പരിശീലകന്‍ എന്‍.എസ് സിജിനാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ലോക റാങ്കിങ്ങില്‍ ചിത്രയുടെ പ്രകടനം 200ാമത് മാത്രമാണെന്നും പ്രകടനത്തിന് സ്ഥിരതയില്ലെന്നും മെഡല്‍ നേടാന്‍ സാധ്യതയില്ലെന്നുമാണ് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനും സെലക്ടര്‍മാരും വാദിക്കുന്നത്. അതേസമയം മികച്ച താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കിയത് ഒഫിഷ്യല്‍സിന് ലണ്ടന്‍ യാത്ര തരപ്പെടുത്താനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. 24 അംഗ ഇന്ത്യന്‍ അത്‌ലറ്റിക് സംഘത്തിന് അകമ്പടി സേവിക്കുന്നത് 13 ഒഫിഷ്യലുകളാണ്.

തനിക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി പി.യു ചിത്ര നേരത്തെ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെയും നാടിന്റെയും പിന്തുണയുണ്ട്. തന്നെപ്പോലുള്ള കായികതാരങ്ങള്‍ക്ക് ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയെന്നതുതന്നെ ജീവിതത്തില്‍ ലഭിക്കാവുന്ന വലിയ അവസരമാണ്. അത് നഷ്ടപ്പെടുന്നതില്‍ വിഷമമുണ്ട്. എം.ബി രാജേഷ് എംപി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കേന്ദ്ര കായികമന്ത്രിയുമായി സംസാരിക്കാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. തനിക്ക് കായികരംഗത്ത് ഇനിയും ഏറെ ചെയ്യാനുണ്ട്. അതുകൊണ്ടുതന്നെ നിരാശയില്ലെന്നും ചിത്ര പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (9 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends